02:09pm 08 July 2024
NEWS
90 ദിവസ സന്ദർശക വിസ യു.എ.ഇ പൂർണമായും നിർത്തി
02/11/2022  10:18 AM IST
maya
90 ദിവസ സന്ദർശക വിസ യു.എ.ഇ പൂർണമായും നിർത്തി
HIGHLIGHTS

ചൊവ്വാഴ്ച വരെ വിസ ലഭിച്ചവർക്ക് 90 ദിവസം കാലാവധിയുണ്ടാവും.

ദുബായ്: മൂന്ന് മാസത്തേക്കുള്ള സന്ദർശക വിസ യു.എ.ഇ പൂർണമായും നിർത്തി. ദുബായ് ഒഴികെയുള്ള എമിറേറ്റുകളിൽ നേരത്തെ 90 ദിവസ സന്ദർശക വിസ നിർത്തിയിരുന്നു.

ചൊവ്വാഴ്ച ദുബായും വിസ അനുവദിക്കുന്നത് നിർത്തി. എന്നാൽ, ചൊവ്വാഴ്ച വരെ വിസ ലഭിച്ചവർക്ക് 90 ദിവസം കാലാവധിയുണ്ടാവും.

നേരത്തെ അനുവദിച്ച വിസയിൽ യു.എ.ഇയിലേക്ക് പ്രവേശിക്കുകയും ചെയ്യാം. അതേസമയം, സന്ദർശക വിസ നിർത്തിയെങ്കിലും ചികിത്സക്ക് എത്തുന്നവർക്ക് 90 ദിവസത്തെ വിസ ലഭിക്കും.

തൊഴിലന്വേഷിച്ച്‌ വരുന്നവർക്ക് പുതിയ 'ജോബ് എക്സ്പ്ലൊറേഷൻ വിസ'യും നടപ്പിലാക്കിയിട്ടുണ്ട്. 60, 90, 120 ദിവസങ്ങളിലേക്കാണ് ഈ വിസ നൽകുന്നത്. എന്നാൽ, 500 ഉന്നത സർവകലാശാലയിൽ പഠിച്ചിറങ്ങിയവർക്കാണ് ഈ വിസ അനുവദിക്കുന്നത്. ഇന്ത്യയിലെ ഐ.ഐ.ടിയിൽ പഠിച്ചവർക്കും ജോബ് എക്സ്പ്ലൊറേഷൻ വിസ ലഭിക്കും.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF