06:59am 03 July 2024
NEWS
ജൂലൈ 6 വരെ ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട അന്വേഷണ കൗണ്ടർ ഉണ്ടായിരിക്കില്ല
29/06/2024  09:23 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ജൂലൈ 6 വരെ ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട അന്വേഷണ കൗണ്ടർ ഉണ്ടായിരിക്കില്ല
HIGHLIGHTS
സർക്കാർ ഉത്തരവുപ്രകാരം ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് നിലവിൽ കൊച്ചി താലൂക്ക് പരിധിയിലെ അപേക്ഷകൾ മാത്രമാണ് ഫോർട്ട് കൊച്ചി റവന്യു ഡിവിഷണൽ ഓഫിസിൽ പരിഗണിക്കുന്നത്. ഫയൽ കൈമാറ്റവുമായി ബന്ധപ്പെട്ട് ജൂലൈ 1 മുതൽ 6 വരെ ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ ഉണ്ടായിരിക്കുന്നതല്ല. ജൂലൈ 7 മുതൽ എല്ലാ ദിവസവും അന്വേഷണ കൗണ്ടർ തുറന്ന് പ്രവർത്തിക്കുന്നതായിരിക്കും മെന്ന് റവന്യു ഡിവിഷണൽ ഓഫിസ് സീനിയർ സൂപ്രണ്ട് അറിയിച്ചു. പുതിയ ഉത്തരവ് പ്രകാരം ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട അപേക്ഷകൾ റവന്യു ഡിവിഷണൽ ഓഫിസറെ കൂടാതെ ഡെപ്യൂട്ടി കളക്ടർ പദവിയിൽ താഴെയല്ലാത്ത ഉദ്യോഗസ്ഥരെ കൂടി നിയമിച്ച് താലൂക്ക് തലത്തിൽ പരിഗണിച് അതിവേഗം തീർപ്പാക്കും. ആലുവ താലൂക്ക് പരിധിയിലെ അപേക്ഷകൾ ഡെപ്യൂട്ടി കളക്ടർ ( എൽ. എ), പറവൂർ താലൂക്ക് പരിധിയിലെ അപേക്ഷകൾ ഡെപ്യൂട്ടി കളക്ടർ (ഡി. എം ), കണയന്നൂർ താലൂക്ക് പരിധിയിലെ അപേക്ഷകൾ ഡെപ്യൂട്ടി കളക്ടർ (ആർ.ആർ ) എന്നിവർക്കാണ് നൽകിയിരിക്കുന്നത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam