01:38pm 05 July 2024
NEWS
സിനിമ പ്രേമികൾക്ക് ഇന്ന് 99 രൂപയ്ക്ക് സിനിമ കാണാം.. വമ്പൻ ഓഫറുകൾ ഈ തീയേറ്ററുകളിൽ മാത്രം..!
13/10/2023  11:57 AM IST
web desk
സിനിമ പ്രേമികൾക്ക് ഇന്ന് 99 രൂപയ്ക്ക് സിനിമ കാണാം.. വമ്പൻ ഓഫറുകൾ ഈ തീയേറ്ററുകളിൽ മാത്രം..!
HIGHLIGHTS

മൾട്ടിപ്ലക്‌സ് അസോസിയേഷന് കീഴിലുള്ള പിവിആർ ഐനോക്‌സ്, സിനിപോളിസ്, മിറാഷ്, വേവ്, എം2കെ, ഡിലൈറ്റ്, സിറ്റിപ്രൈഡ്, ഏഷ്യൻ, മുക്ത എ 2, മൂവി ടൈം തുടങ്ങിയ മൾട്ടിഫ്ലെക്സ് ശ്യംഖലകളിലാണ് ഓഫർ ലഭ്യമാകുക.

ദേശീയ ചലച്ചിത്ര ദിനമാണ് ഇന്ന്. ഇതിൻ്റെ ഭാഗമായി സിനിമ പ്രേമികൾക്ക് വമ്പൻ ഓഫെടുകളാണ് ലഭ്യമാകുന്നത്. കേരളത്തിലും ഈ ഓഫർ ലഭ്യമാണ്. കഴിഞ്ഞ വർഷവും ഇത്തരം ഓഫറുകൾ നിലവിലുണ്ടായിരുന്നു. മൾട്ടിപ്ലെക്സുകൾ അടക്കമുള്ള തിയറ്ററുകളിൽ 99 രൂപ മുതൽ ടിക്കറ്റുകൾ നൽകിയാണ് കഴിഞ്ഞ വർഷവും ആഘോഷിച്ചത്. ഇത്തവണയും സമാനമായാണ് ആഘോഷങ്ങൾ. 

മൾട്ടി മൾട്ടിപ്ലക്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയാണ് ഈ പ്രത്യേക ഓഫർ അവതരിപ്പിച്ചിരിക്കുന്നത്. രാജ്യം മുഴുവൻ നാലായിരത്തിൽ അധികം സ്‌ക്രീനുകളിൽ ഈ ഓഫർ ലഭ്യമായിരിക്കും. തമിഴ്നാട്, തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ ഓഫർ ലഭ്യമല്ലെന്നും റിപ്പോർട്ടുകളുണ്ട്.
 


മൾട്ടിപ്ലക്‌സ് അസോസിയേഷന് കീഴിലുള്ള പിവിആർ ഐനോക്‌സ്, സിനിപോളിസ്, മിറാഷ്, വേവ്, എം2കെ, ഡിലൈറ്റ്, സിറ്റിപ്രൈഡ്, ഏഷ്യൻ, മുക്ത എ 2, മൂവി ടൈം തുടങ്ങിയ മൾട്ടിഫ്ലെക്സ് ശ്യംഖലകളിലാണ് ഓഫർ ലഭ്യമാകുക.


ബുക്ക്മൈഷോ, പേടിഎം തുടങ്ങിയ സിനിമ ബുക്കിങ് ആപ്പുകളിലു ഈ തുകക്ക് ടിക്കറ്റ് ലഭിക്കുന്നതാണ്. ഒക്ടോബർ 13-ന് ഏത് സമയത്തും ഓഫർ ലഭ്യമാണ്. ബുക്കിങ് ആപ്പുകളിൽ 99 രൂപക്ക് പുറമെ അധിക ബുക്കിങ് ചാർജ് ഈടാക്കിയേക്കും. തിയറ്ററുകളിലെ കൗണ്ടറുകളിൽ 99 രൂപയ്ക്ക് ടിക്കറ്റ് എടുക്കാം. എന്നാൽ ഐമാക്സ്, 4ഡിഎക്സ്, റിക്ലെെനർ തുടങ്ങിയ പ്രീമിയം വിഭാഗങ്ങൾക്ക് ഓഫർ ബാധകമല്ല. 

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA