11:23am 08 July 2024
NEWS
മൂന്നാറിൽ കക്കൂസ് മാലിന്യം പുഴയിലേക്ക് ഒഴുക്കിയ ഹോട്ടലിനും റിസോർട്ടിനുമെതിരെ നടപടി

29/06/2024  09:46 AM IST
nila
മൂന്നാറിൽ കക്കൂസ് മാലിന്യം പുഴയിലേക്ക് ഒഴുക്കിയ ഹോട്ടലിനും റിസോർട്ടിനുമെതിരെ നടപടി

മൂന്നാറിൽ കക്കൂസ് മാലിന്യം പുഴയിലേക്ക് ഒഴുക്കിയ ഹോട്ടലിനും റിസോർട്ടിനുമെതിരെ നടപടി. മൂന്നാർ ടൗണിൽ പ്രവർത്തിക്കുന്ന അൽ ബുഹാരി ഹോട്ടൽ, തങ്കം ഇൻ റിസോർട്ട് എന്നിവ പൂട്ടി. ആരോ​ഗ്യവകുപ്പ് ഇടപെട്ടാണ് ഹോട്ടലും റിസോർട്ടും പൂട്ടിച്ചത്. രണ്ടു സ്ഥാപനങ്ങൾക്കും ഒരു ലക്ഷം രൂപ വീതം പിഴയും ചുമത്തിയിട്ടുണ്ട്. 

നല്ലതണ്ണിയാറിലേക്കാണ് ഈ സ്ഥാപനങ്ങൾ കക്കൂസ് മാലിന്യം ഒഴുക്കിയത്.  പ്രദേശത്ത് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ ആരോഗ്യ വകുപ്പിനെയും പഞ്ചായത്തിനെയും സമീപിക്കുകയായിരുന്നു. റോഡരികിൽ സ്ഥിതി ചെയ്യുന്ന ഈ കെട്ടിടങ്ങളുടെ പിൻഭാഗത്തുള്ള നല്ലതണ്ണിയാറിലേക്കാണ് മാലിന്യം ഒഴുക്കിയത്. പരിശോധനയിൽ പരാതി ശരിയാണെന്ന് കണ്ടെത്തി. നല്ലതണ്ണിയാർ ഒഴുകിയെത്തുന്നത് മുതിരപ്പുഴയാറിലേക്കാണ്. മുതിരപ്പുഴയാറിലെ വെള്ളം കുടിവെള്ളമായി ഉപയോഗിക്കുന്നുണ്ട്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Idukki