02:56pm 08 July 2024
NEWS
പ്രധാനമന്ത്രിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് രണ്ട് ദിവസം ​ഗതാ​ഗത നിയന്ത്രണം
31/08/2022  08:43 PM IST
NILA
പ്രധാനമന്ത്രിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് രണ്ട് ദിവസം ​ഗതാ​ഗത നിയന്ത്രണം

കാലടി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനത്തോടനുബന്ധിച്ച്  നെടുമ്പാശ്ശേരി വിമാനത്താവള പരിസരത്തും കാലടിയിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തി. സെപ്റ്റംബർ ഒന്ന്, രണ്ട് തീയതികളിലാണ് ​ഗതാ​ഗത നിയന്ത്രണം.

ഒന്നാം തീയതി വൈകീട്ട് 3.30 മുതൽ 8.00 മണി വരെ അത്താണി എയർപോർട്ട് ജങ്ഷൻ മുതൽ കാലടി മറ്റുർ ജങ്ഷൻ വരെ വിമാനത്താവളത്തിന് മുന്നിലൂടെയുള്ള റോഡിൽ ഒരു വാഹനവും പോകാൻ പാടുള്ളതല്ല. രണ്ടാം തീയതി പകൽ 11 മുതൽ 2 വരെ വിമാനത്താവളത്തിലും പരിസരത്തും ഗതാഗത നിയന്ത്രണമുണ്ട്. യാത്രക്കായി വിമാനത്താവളത്തിലേക്ക് വരുന്നവർ ഇതനുസരിച്ച് യാത്ര ക്രമീകരിക്കേണ്ടതാണെന്ന് എറണാകുളം റൂറൽ പോലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam