11:38am 08 July 2024
NEWS
പണം ആവശ്യപെട്ടു ഭീഷണി; ട്രാന്‍സ്ജന്‍ഡറിനെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തി
16/01/2023  10:22 AM IST
shilpa.s.k
പണം ആവശ്യപെട്ടു ഭീഷണി; ട്രാന്‍സ്ജന്‍ഡറിനെ 2 സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി
HIGHLIGHTS

പണം നൽകാൻ വിസമ്മതിച്ചാൽ പിതാവിനോട് തങ്ങളുടെ ബന്ധം വെളിപ്പെടുത്തുമെന്ന് മിനാല്‍ ഭീഷണിപ്പെടുത്തി

തെക്കുകിഴക്കൻ ഡൽഹിയിലെ സൺലൈറ്റ് കോളനിയിൽ ട്രാന്‍സ്ജന്‍ഡറിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി. അഭിഷേക് തോമര്‍ (22) എന്ന മിനല്‍ ആണ് കൊല്ലപ്പെട്ടത്. പ്രതികളായ ഹിമാന്‍ഷു കുമാര്‍ (20), സോനു കുമാര്‍ (21) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. സോനു യുപി സ്വദേശിയും, ഹിമാന്‍ഷു ഡല്‍ഹി സ്വദേശിയാണ്.

പണം നൽകാൻ വിസമ്മതിച്ചാൽ പിതാവിനോട് തങ്ങളുടെ ബന്ധം വെളിപ്പെടുത്തുമെന്ന് മിനാല്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതികള്‍ പൊലീസിനോട് വെളിപ്പെടുത്തി. ഹിമാന്‍ഷുവും സോനുവും ചേര്‍ന്ന് ഗൂഢാലോചന നടത്തിയ ശേഷം മിനാലിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു.

ജനുവരി 10ന് ഹരി നഗറിലെ ഇരയുടെ ഫ്‌ളാറ്റില്‍വച്ചാണ് ഇവര്‍ മിനാലിനെ കൊലപ്പെടുത്തിയത്. സിസിടിവിയുടെയും ഫോണ്‍ രേഖകളുടെയും അടിസ്ഥാനത്തിലാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL