12:49pm 05 July 2024
NEWS
വൻ തുക വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസ്സിൽ
നാലുപേർ പിടിയിൽ

01/07/2024  10:21 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
വൻ തുക വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസ്സിൽ നാലുപേർ പിടിയിൽ
HIGHLIGHTS
ആലപ്പുഴ : വൻ തുക വാഗ്ദാനം ചെയ്ത് ഡോക്ടർ ദമ്പതിമാരിൽ നിന്നും 7.65 കോടി രൂപാ തട്ടിയ കേസിൽ നാലു പേർ പൊലീസ് പിടിയിലായതായി സൂചന ചേര്‍ത്തലയിൽ ക്ലിനിക്ക്നടത്തുന്ന ഡോക്ടര്‍ ദമ്പതിമാർക്കാണ് 7.65 കോടി രൂപാ ഈ ഇടപാടിലൂടെ നഷ്ടപെട്ടത്ഓഹരി വിപണിയില്‍ വൻ തുക ലാഭം വാഗ്ദാനം ചെയ്താണ് പണ ഇടപാടുകൾ നടന്നതെന്നാണ് വിവരം. ഗുജറാത്ത് കേന്ദ്രീകരിച്ച് നടന്ന സാമ്പത്തിക കൈമാറ്റത്തെക്കുറിച്ച്പൊലിസ് ഊർജിതമായ അന്വേഷണം നടക്കുന്നതിനിടെയാണ് കോഴിക്കോട് നിന്നും ഇവർ പിടിയിലാവുന്നത് തട്ടിപ്പു സംഘവുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്നവരിൽ മലയാളികളുമുണ്ടെന്നാണ് പറയപ്പെടുന്നത്പ്രതികൾ പിടിയിലായ വിവരം പൊലിസ് സ്ഥിരീകരിച്ചിട്ടില്ല. സംഭവവുമായി ബന്ധപെട്ട് പൊലീസ് സാമ്പത്തിക വിദഗ്ദരുടെ സഹായത്തോടെ ബാങ്കുകളില്‍ വിശദമായ പരിശോധനകൾ നടത്തുകയും ഇതുമായി ബന്ധപ്പെട്ടുള്ള അക്കൗണ്ടുകളുടെ വിവരങ്ങളും മറ്റും ശേഖരിക്കുകയും ചെയ്തിരുന്നു. ഡോക്ടർദമ്പതിമാരുടെ അക്കൗണ്ടില്‍ നിന്നും തട്ടിപ്പ് നടത്തിയ സംഘത്തിന്റെ അക്കൗണ്ടുകളിലേക്ക്പണം എത്തിയതെങ്ങനെയെന്നും, പിന്നിലാരെക്കെ എന്നുള്ള വിവരങ്ങളും പൊലീസ് പുറത്ത് വിട്ടിട്ടില്ല. മറ്റ് സംസ്ഥാനങ്ങളിലെ ഉൾപ്പെടെയുള്ള അക്കൗണ്ടുകള്‍ അന്വേഷണത്തിന്റെ ഭാഗമായി മരവിപ്പിച്ചിട്ടുണ്ട്. മറ്റു പ്രതികളെ കുറിച്ചും വ്യക്തമായ സൂചന ലഭിച്ചതായാണ് പോലീസ്നല്‍കുന്ന വിവരം. ബാങ്കുകളിലും ഇടപാടുകളിൽ വിശദമായ പരിശോധന തുടരുകയാണ്. അഞ്ചു കോടിക്കു മുകളിലുള്ള തട്ടിപ്പായതിനാല്‍ പ്രാഥമിക അന്വേഷണത്തിനു ശേഷം തുടരന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിനു കൈമാറുമെന്നാണ് വിവരം. പണം നഷ്ടപ്പെട്ടതായുള്ള ഡോ.വിനയകുമാർ പരാതിയുടെ അടിസ്ഥാനത്തിലാണ് ചേര്‍ത്തല പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം തുടങ്ങിയത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha