09:21am 08 July 2024
NEWS
സഭ ദിനത്തിൽ സത്യ
കുർബാന അർപ്പിക്കാത്ത വൈദീകർക്ക് കൂദാശ വിലക്ക് നൽകണം:അൽമായ ശബ്ദം

04/07/2024  05:54 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
സഭ ദിനത്തിൽ സത്യ കുർബാന അർപ്പിക്കാത്ത വൈദീകർക്ക് കൂദാശ വിലക്ക് നൽകണം:അൽമായ ശബ്ദം
HIGHLIGHTS
കൊച്ചി:സീറോ മലബാർ സഭ ദിനമായ സെൻറ് തോമസ് ദിനത്തിൽ സഭയുടെ ഏകീകൃത ബലി അർപ്പണം നടപ്പാക്കാത്ത വൈദീകർക്ക് കൂദാശ വിലക്ക് ഉൾപ്പെടെ നൽകണമെന്ന് അൽമായ ശബ്ദം ഭാരവാഹികൾ ആവശ്യപ്പെട്ടു.മേജർ അതിരൂപതയിലെ എല്ലാ പള്ളികളിലും സഭ ദിനത്തിൽ സിനഡ് അംഗീകരിച്ച ഏകീകരണ ബലി അർപ്പിക്കാത്ത പുരോഹിതർ മാർപാപ്പയെ ധിക്കരിച്ചതിന് തുല്യമാണ്. ഷെഡ്യൂൾ പ്രകാരം പള്ളികളിൽ അർപ്പിക്കുന്ന കുർബാന സമയങ്ങളിലാണ് അൾത്താരഭിമുഖ കുർബാന അർപ്പിക്കേണ്ടത്. എന്നാൽ ചില പള്ളികളിൽ വിമത പുരോഹിതർ സിനഡ് കുർബാന സമയത്തിൻ്റെ അറിയിപ്പ് നൽകാതെ സിനഡ് കുർബാന അർപ്പിച്ചതായും പരാതി ഉണ്ട്. ഇത് അച്ചടക്കനടപടികളിൽ നിന്ന് രക്ഷനേടുന്നതിനുള്ള മറ്റൊരു നീക്കമായിട്ടേ കാണാനുകയെന്ന് അൽമായ ശബ്ദം ഭാരവാഹികളായ ബിജു നെറ്റിക്കാടൻ, ഷൈബി പാപ്പച്ചൻ, ഡേവീസ് ചൂരമന എന്നിവർ ആരോപിച്ചു. കൂടാതെ ചിലയിടങ്ങളിൽ അസമയത്ത് ഉച്ചക്ക് 12, നും.3 മണിക്കും ഏകീകൃത ബലി അർപ്പിച്ച് സഭയെ പരസ്യമായി നിന്ദിക്കുകയും അവഹേളിക്കുകയും ചെയ്തതായി അൽമായ ശബ്ദം ചൂണ്ടിക്കാട്ടി.ഏകീകൃതബലി അർപ്പണം നടന്ന തീർത്ഥാടന കേന്ദ്രങ്ങൾ, ഫൊറോനകൾ,ഇടവക പള്ളികൾ എന്നിവടങ്ങളിൽ അൾത്താരഭിമുഖ കുർബാനക്ക് വിശ്വാസികളുടെ വൻപങ്കാളിത്തം ഉണ്ടായതായി അൽമായ ശബ്ദം ഭാരവാഹികൾ അവകാശപ്പെട്ടു. പള്ളികളിൽ ഒരു ബലിപീംത്തിൽ സഭയുടെ സത്യകുർബാനയും ,ശിശ്മ കുർബാനയും അർപ്പിക്കുന്നത് സംബദ്ധിച്ച് വിശ്വാസികളുടെ ആശങ്ക ദൂരീകരിക്കാൻ സിനഡ് പിതാക്കൻമാർ അടിയന്തരമായി ഇക്കാര്യത്തിൽ ഇടപെട്ട് വിശ്വാസ സമൂഹത്തെ കാര്യങ്ങൾ ധരിപ്പിക്കാൻ തയ്യാറാകണം. ഇനിയും അനുസരിക്കാത്ത വൈദീകരെ മിഷൻ പ്രവർത്തനങ്ങൾക്കായി പറഞ്ഞ് വിടണം. വൈദികർക്ക് ഇടവക പള്ളികളിൽ ഒരു വർഷം കാലവധി വച്ച് സേവനം ചുരുക്കണം, സ്വന്തം അതിരൂപതയിൽ സേവനം ചെയ്യുന്ന പുരോഹിത വർഗ്ഗത്തെ ഇനി മുതൽ മറ്റ് രൂപതകളിലേക്ക് മാറ്റി നിയമിക്കണം, സഭാ സ്ഥാപനങ്ങളുടെ താക്കോൽ സ്ഥാനങ്ങളിൽ സേവനം ചെയ്യുന്ന വൈദീകർക്ക് ഒരു വർഷത്തെ നിയമനമായി നിജപ്പെടുത്തുക.സഭയിലെ നിലവിലെ കാനോനിക സമിതികളെ കുറിച്ച് വിശ്വാസികളെ രേഖ മൂലം ബോധ്യപ്പെടുത്തമെന്നും അൽമായ ശബ്ദം സഭാ നേതൃത്വത്തോട് ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam