07:54am 03 July 2024
NEWS
ട്വന്റി 20 സ്വപ്ന ഫൈനൽ: ഇന്ത്യയോട് ഏറ്റുമുട്ടുന്നത് തലമുറകളുടെ കാത്തിരിപ്പ്
29/06/2024  11:09 AM IST
Sunny Lukose
ട്വന്റി 20 സ്വപ്ന ഫൈനൽ: ഇന്ത്യയോട് ഏറ്റുമുട്ടുന്നത് തലമുറകളുടെ കാത്തിരിപ്പ്

കഴിഞ്ഞ നവംബറിൽ സ്വന്തം മണ്ണിൽ നടന്ന ഏകദിന ലോകകപ്പ് ഫൈനലിൽ കിരീടം കൈവിട്ടുപോയ ഇന്ത്യൻ ക്രിക്കറ്റ് ടീം മറ്റൊരു ലോക കിരീടത്തിനരികെ. ഇന്ന് വെസ്റ്റ് ഇൻഡിസിലെ ബാർബഡോസിൽ നടക്കുന്ന ട്വൻ്റി-20 ലോകകപ്പ് ഫൈനലിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ത്യൻ സമയം രാത്രി എട്ടു മുതലാണ് മത്സരം. കഴിഞ്ഞ ദിവസം നടന്ന ആദ്യ സെമിഫൈനലിൽ അഫ്‌ഗാനിസ്ഥാനെ 9 വിക്കറ്റിന് തകർത്തെറിഞ്ഞാണ് എയ്‌ഡൻ മാർക്രം നയിക്കുന്ന ദക്ഷിണാഫ്രിക്ക ഫൈനലിലെത്തിയത്. ഇടയ്ക്ക് മഴ തടസപ്പെടുത്തിയെങ്കിലും രണ്ടാം സെമിയിൽ ഇംഗ്ലണ്ടിനെ 68 റൺസിന് തോൽപ്പിച്ച് രോഹിത് ശർമ്മയുടെ ഇന്ത്യയും ഫൈനലിലേക്ക് ചുവടുവച്ചു. ഈലോകകപ്പിൽ ഇതുവരെ ഒരു കളി പോലും തോൽക്കാത്ത ഇരുടിമുകളും ആദ്യമായാണ് ഐ.സി.സി ടൂർണമെന്റിന്റെ ഫൈനലിൽ ഏറ്റുമുട്ടുന്നത്. 2007 ദക്ഷിണാഫ്രിക്കയിൽ നടന്ന പ്രഥമ ചമ്പ്യൻഷിപ്പിന് ശേഷം ട്വന്റി-20 ഫോർമാറ്റിൽ ലോകകഷ് നേടാൻ ഇന്ത്യയ്ക്കു് കഴിഞ്ഞിട്ടില്ല.2014ന് ശേഷം ആദ്യമായാണ് ഫൈനലിലെത്തുന്നത്. ടി20 ലോകകപ്പില്‍ ഇത്തവണ നിരവധി മത്സരങ്ങളെയാണ് മഴ ബാധിച്ചത്. മഴ നിയമപ്രകാരമുള്ള വിധി നിര്‍ണയങ്ങളുമുണ്ടായി. ചില ടീമുകള്‍ക്ക് മഴ വില്ലനായപ്പോള്‍, മറ്റു ചില ടീമുകള്‍ക്ക് മഴ അനുഗൃഹമയി. ശനിയാഴ്ച ഇന്ത്യ-ദക്ഷിണാഫ്രിക്ക ഫൈനല്‍ പോരാട്ടം നടക്കുന്ന ബാര്‍ബഡോസ് ബ്രിജ്ടൗണിലെ കെന്‍സിങ്ടണ്‍ ഓവലിലും മഴ ഭീഷണി നിലനില്‍ക്കുന്നു. ബാര്‍ബഡോസില്‍ ശനിയാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. ഒരുപക്ഷേ, ദിവസം മുഴുവന്‍ നീണ്ടുനിന്നേക്കാമെന്നും കാലാവസ്ഥാ പ്രവചനമുണ്ട്. ഉഷ്ണമേഖലാ കൊടുങ്കാറ്റിന്റെ സ്വാധീനമാണ് കാരണം. പ്രാദേശിക സമയം രാവിലെ 10.30-നാണ് മത്സരം. പകല്‍സമയത്ത് 46 ശതമാനം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ദിവസത്തില്‍ രണ്ട് മണിക്കൂര്‍ സമയം മഴയുണ്ടാവുമെന്നും പ്രവചനമുണ്ട്. മത്സരം നടക്കുന്ന സമയം മുഴുവന്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കുമായിരുന്നും പ്രവചിക്കുന്നു. ഫൈനല്‍ നിശ്ചയിച്ച ദിവസം മഴ കാരണം കളി തടസ്സപ്പെട്ടാല്‍ റിസര്‍വ് ദിനം അനുവദിച്ചിട്ടുണ്ട്. ഞായറാഴ്ചയാണ് റിസര്‍വ് ദിനം. അതേസമയം ഓവര്‍ ചുരുക്കിയാണെങ്കിലും ഷെഡ്യൂള്‍ ചെയ്ത ദിവസംതന്നെ മത്സരം പരമാവധി പൂര്‍ത്തിയാക്കാന്‍ ശ്രമിക്കും. ജൂണ്‍ 29-ന് മത്സരഫലം നിര്‍ണയിക്കാന്‍ കഴിയില്ലെങ്കില്‍ മാത്രമാണ് 30-ലേക്ക് കളി നീളുക. മഴമൂലം കളി തടസ്സപ്പെട്ടാല്‍ പൂര്‍ത്തിയാക്കാന്‍ 190 മിനിറ്റ് അധികം നല്‍കും. ഓരോ ടീമും കുറഞ്ഞത് 10 ഓവറെങ്കിലും ബാറ്റ് ചെയ്താല്‍ മാത്രമേ ഡക്ക്‌വര്‍ത്ത് ലൂയീസ് നിയമപ്രകാരമുള്ള വിധിനിര്‍ണയത്തിലേക്ക് കടക്കൂ. ആദ്യ ദിവസം രണ്ട് ടീമിനും കുറഞ്ഞത് 10 ഓവറെങ്കിലും ബാറ്റ് ചെയ്യാനായില്ലെങ്കില്‍ മത്സരം റിസര്‍വ് ദിനത്തിലേക്ക് നീളും. റിസര്‍വ് ദിനത്തിലും കളി നടക്കാതെ വന്നാല്‍ ഇരുരാജ്യങ്ങളെയും സംയുക്ത ചാമ്പ്യന്മാരായി നിശ്ചയിച്ച് ട്രോഫി പങ്കിടും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS