09:06am 08 July 2024
NEWS
റെയിൽവെ സിഗ്നൽ കേബിൾ മുറിച്ചെടുത്ത ആക്രികച്ചവടക്കാർ അറസ്റ്റിൽ
22/06/2024  06:00 PM IST
nila
റെയിൽവെ സിഗ്നൽ കേബിൾ മുറിച്ചെടുത്ത ആക്രികച്ചവടക്കാർ അറസ്റ്റിൽ

വടകര: റെയിൽവെ സിഗ്നൽ കേബിൾ മുറിച്ചെടുത്ത ആക്രികച്ചവടക്കാർ അറസ്റ്റിൽ. അസം സ്വദേശികളായ മനോവർ അലി (37), അബ്ബാസ് അലി (47) എന്നിവരെയാണ് കോഴിക്കോട് ആർപിഎഫ് അറസ്റ്റ് ചെയ്തത്. പൂവാടൻ ഗേറ്റിൽ നിന്നാണ് ഇവർ സി​ഗ്നൽ കേബിൾ മുറിച്ചെടുത്തത്. ഇതിന് പിന്നാലെ സിഗ്നൽ സംവിധാനം താറുമാറായി ട്രെയിനുകൾ വൈകുകയും ചെയ്തിരുന്നു. 

വടകര പരവന്തലയ്ക്ക് സമീപം പഴയ വീട് വാടകയ്‌ക്കെടുത്ത് ആക്രിക്കച്ചവടം നടത്തുന്നവരാണ് പിടിയിലായ രണ്ടുപേരും. മനോവർ അലിയാണ് പൂവാടൻ ഗേറ്റിലെത്തി കേബിൾ മുറിച്ചുകൊണ്ടുപോയത്. മോഷ്ടിച്ച 12 മീറ്റർ സിഗ്‌നൽ കേബിളും ഇത് മുറിക്കാൻ ഉപയോഗിച്ച ആക്‌സോ ബ്ലേഡും പിടിച്ചെടുത്തു.

കേബിൾ മുറിച്ച സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ആർപിഎഫ് സംഘം സ്ഥലത്ത് പരിശോധന നടത്തുന്നതിനിടെ റെയിൽവെ ട്രാക്കിന് സമീപത്തായി മനോവർ അലിയെ കണ്ടു. സംശയം തോന്നി ചോദ്യം ചെയ്തപ്പോൾ കേബിളിന്റെ ഒരു ഭാഗം കൈവശം കണ്ടെത്തി. തുടർന്ന് ആക്രിക്കച്ചവടം നടത്തുന്ന സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ ബാക്കി ഭാഗവും കണ്ടെത്തുകയായിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode