10:36am 01 July 2024
NEWS
പുനലൂരിൽ രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ ഇടിമിന്നലേറ്റ് മരിച്ചു
18/06/2024  01:25 PM IST
nila
പുനലൂരിൽ രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ ഇടിമിന്നലേറ്റ് മരിച്ചു

കൊല്ലം: പുനലൂരിൽ രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ ഇടിമിന്നലേറ്റ് മരിച്ചു. പുനലൂര്‍ മണിയാറിലാണ് ഇടക്കുന്നം സ്വദേശികളായ സരോജം, രജനി എന്നിവർ ഇടിമിന്നലേറ്റ് മരിച്ചത്. എറണാകുളം പനങ്ങാടിന് സമീപം ചേപ്പനത്ത് ഇടിമിന്നലേറ്റ് മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റു. തോപ്പുംപടി സ്വദേശി സിബി ജോർജിനാണ് പരിക്കേറ്റത്. ഇടി മിന്നലിൽ വള്ളം തകര്‍ന്നു. പരിക്കേറ്റ സിബി ജോർജ്ജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കണ്ണൂര്‍ തോട്ടടയിൽ ഇടിമിന്നലേറ്റ് വീടിന് കേടുപാട് സംഭവിച്ചു. പുലര്‍ച്ചെയാണ്തോട്ടട സ്വദേശി ഗംഗാധരന്റെ വീടിന്‍റെ ഭിത്തിക്കും ജനാലയ്ക്കും ഇടിമിന്നലിൽ കേടുപാടുണ്ടായത്. ആർക്കും പരിക്കില്ല.  

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam