08:37am 08 July 2024
NEWS
വീട്ടിൽ വളർത്തുന്ന സിംഹം യുവാക്കളെ ആക്രമിച്ചു; വീഡിയോ..
04/07/2024  12:34 PM IST
nila
വീട്ടിൽ വളർത്തുന്ന സിംഹം യുവാക്കളെ ആക്രമിച്ചു; വീഡിയോ..

സൗദി അറേബ്യയിൽ വീട്ടിൽ വളർത്തുന്ന സിഹം യുവാക്കളെ ആക്രമിച്ചു. റിയാദിലെ ഒരു വീട്ടിൽ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഉടമയേയും അദ്ദേഹത്തെ രക്ഷിക്കാനെത്തിയ സു​​ഹൃത്തുക്കളെയുമാണ് പെൺസിംഹം ആക്രമിച്ചത്. യുവാവിനെ നിലത്ത് തള്ളിയിട്ട സിംഹം കയ്യിൽ ആഞ്ഞുകടിക്കുകയായിരുന്നു. 

ആക്രമണം കണ്ട് ഓടിയെത്തിയ കൂട്ടുകാർ സിംഹത്തിൽനിന്ന് യുവാവിനെ രക്ഷിക്കാൻ ശ്രമിച്ചു. ഇതോടെ സിംഹത്തിന്റെ ആക്രമണം ഇവർക്ക് നേരെയായി. വലിയ വടികളും ഇരുമ്പ് ഊന്നുവടിയും അടക്കം കയ്യിൽ കിട്ടിയതെല്ലാം ഉപയോഗിച്ച് സിംഹത്തെ അടിച്ചെങ്കിലും കടി വിട്ടില്ല. ഏറെ നേരത്തിനു ശേഷമാണ് സിംഹത്തിന്റെ വായിൽ നിന്ന് യുവാവിന്റെ കൈ പുറത്തെടുത്തത്. പരുക്കേറ്റവരെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF