01:12pm 05 July 2024
NEWS
കുളിക്കുന്നതിനിടെ രണ്ടു കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു
29/06/2024  05:01 PM IST
nila
കുളിക്കുന്നതിനിടെ രണ്ടു കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു

കണ്ണൂർ: കുളിക്കുന്നതിനിടെ രണ്ടു കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു. കണ്ണൂർ ഏച്ചൂർ മാച്ചേരിയിൽ കുളത്തിലാണ് അപകടമുണ്ടായത്. മുഹമ്മദ് മിസ്ബൽ ആമീൻ (10), ആദിൽ ബിൻ മുഹമ്മദ് (13) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ സ്വകാര്യ വ്യക്തിയുടെ കുളത്തിൽ കുളിക്കുന്നതിനിടെയായിരുന്നു അപകടം. 

മൂന്നുകുട്ടികളാണ് കുളക്കരയിൽ എത്തിയത്. രണ്ടു പേർ കുളിക്കാൻ കുളത്തിലിറങ്ങി. രണ്ടുകുട്ടികളും മുങ്ങിയപ്പോൾ കരയിലുണ്ടായിരുന്ന കുട്ടി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാരെത്തി കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur