08:49am 08 July 2024
NEWS
ബൈക്കും സ്‌കൂട്ടറുമെല്ലാം ദൂരസ്ഥലങ്ങളിലേക്കെത്തിക്കാം കെ.എസ്.ആര്‍.ടി.സി വഴി; പുതിയ പദ്ധതി 'ബൈക്ക് എക്‌സ്പ്രസ്'
28/12/2023  09:02 AM IST
web desk
ബൈക്കും സ്‌കൂട്ടറുമെല്ലാം ദൂരസ്ഥലങ്ങളിലേക്കെത്തിക്കാം കെ.എസ്.ആര്‍.ടി.സി വഴി; പുതിയ പദ്ധതി 'ബൈക്ക് എക്‌സ്പ്രസ്'
HIGHLIGHTS

പഴയ ബസ്സുകള്‍ ആകും ഇതിനായി ഉപയോഗിക്കുക. പ്രത്യേക വാനുകളിലാകും ഇരുചക്രവാഹനങ്ങളെത്തിക്കുക

തീവണ്ടിമുഖേനയും ചരക്കുഗതാഗതങ്ങളിലേതുപോലെയും ബൈക്കും സ്‌കൂട്ടറുമെല്ലാം ദൂരസ്ഥലങ്ങളിലേക്കെത്തിക്കാന്‍ 'ബൈക്ക് എക്‌സ്പ്രസ്' എന്ന പദ്ധതിയുമായി കെ.എസ്.ആര്‍.ടി.സി എത്തുന്നു. പഴയ ബസ്സുകള്‍ ആകും ഇതിനായി ഉപയോഗിക്കുക. പ്രത്യേക വാനുകളിലാകും ഇരുചക്രവാഹനങ്ങളെത്തിക്കുക. 

കെ.എസ്.ആര്‍.ടി.സി.ക്ക് മുന്‍പ് ലോജിസ്റ്റിക്ക് വാനുകളുണ്ടായിരുന്നു. ആ മാതൃകയിലും രൂപത്തിലാകും പുതിയതും തയ്യാറാക്കുക. പദ്ധതിക്ക് അന്തിമരൂപം നല്‍കുക പൊതുജനങ്ങളുടെ പ്രതികരണവും അഭിപ്രായവും പരിഗണിച്ചശേഷമാകും. നിലവിൽ സേവനത്തിന്റെ നിരക്കു നിശ്ചയിച്ചിട്ടില്ല.

ട്രെയ്‌നിന്റെയും ചരക്കുഗതാഗത കമ്പനികളെക്കാട്ടിലും നിരക്ക് കുറച്ചു നൽകാനാണ് കെ.എസ്.ആര്‍.ടി.സി.യുടെ ശ്രമം. ട്രെയിനും സ്വകാര്യ സ്ഥാപനങ്ങളുടെ സര്‍വീസുമില്ലാത്ത റൂട്ടുകള്‍ കോര്‍പ്പറേഷന്‍ കൂടുതലായി പ്രയോജനപ്പെടുത്തും.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA