10:55am 08 July 2024
NEWS
ജഡ്ജി അഴിമതി കാണിച്ചാല്‍  അക്കാര്യവും ചൂണ്ടിക്കാട്ടും: വി 4 പീപ്പിള്‍ പ്രസിഡന്റ് 
04/11/2023  06:44 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ജഡ്ജി അഴിമതി കാണിച്ചാല്‍  അക്കാര്യവും ചൂണ്ടിക്കാട്ടും: വി 4 പീപ്പിള്‍ പ്രസിഡന്റ് 
HIGHLIGHTS

കേരളത്തിലെ പൊക്കാളി പാടശേഖര പടവുകാര്‍, കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, മല്‍സ്യത്തൊഴിലാളികള്‍ എന്നിവരുടെ അവകാശ സംരക്ഷണം ഉറപ്പു വരുത്താനുള്ള പോരാട്ടം തുടരും.

കൊച്ചി: 'അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരു'മെന്ന്  വി 4 പീപ്പിള്‍ പ്രസിഡന്റ് നിപുണ്‍ ചെറിയാന്‍.'അഴിമതി കാണിക്കുന്നയാള്‍ മന്ത്രിയാണോ ജഡ്ജിയാണോ എന്നതൊന്നും നോക്കാതെ അക്കാര്യം പരസ്യമായി ചൂണ്ടിക്കാട്ടു'മെന്നും കോടതിയലക്ഷ്യക്കേസില്‍ നാലു മാസം തടവ് ശിക്ഷ കഴിഞ്ഞ് കാക്കനാട്ടെ ജയിലില്‍ നിന്നിറങ്ങിയ ശേഷം അദ്ദേഹം പത്രപ്രസ്താവനയിലൂടെ അറിയിച്ചു.


'തടവറയില്‍ അടച്ച് എന്നെ തളര്‍ത്താനാകില്ല;ഇതു വരെ പറഞ്ഞ കാര്യങ്ങളിലും നിലപാടുകളിലും ഉറച്ചു നില്‍ക്കുന്നു.' സുപ്രീം കോടതിയില്‍ നല്‍കിയിട്ടുള്ള അപ്പീലിന്റെ വാദം കേള്‍ക്കുന്ന നവംബര്‍ ഏഴിനു താന്‍ കോടതിയിലുണ്ടാകുമെന്നും പ്രസ്താവനയില്‍ പറയുന്നു.


കേരളത്തിലെ പൊക്കാളി പാടശേഖര പടവുകാര്‍, കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, മല്‍സ്യത്തൊഴിലാളികള്‍ എന്നിവരുടെ അവകാശ സംരക്ഷണം ഉറപ്പു വരുത്താനുള്ള പോരാട്ടം തുടരും. അടുത്ത തലമുറയ്ക്കായി  ആ മേഖയിലെ പരിസ്ഥിതി സംരക്ഷണത്തിനും തുടര്‍ന്നും വിട്ടുവീഴ്ചയില്ലാതെ രംഗത്തുണ്ടാകും. ജയില്‍ വാസക്കാലത്തു പിന്തുണ നല്‍കിയ ഏവര്‍ക്കും നിപുണ്‍ ചെറിയാന്‍ നന്ദി അറിയിച്ചു. നാടിന്റെയും മുഷ്യരുടെയും അവകാശങ്ങള്‍ക്കായുള്ള വി 4 പീപ്പിള്‍ പാര്‍ട്ടിയുടെ പോരാട്ടങ്ങള്‍ക്ക് പിന്തുണയും അഭ്യര്‍ത്ഥിച്ചു.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam