08:05am 08 July 2024
NEWS
ഏകീകൃത സിവിൽ കോഡ് സുവർണാവസരമാക്കാൻ സിപിഎം
03/07/2023  08:00 AM IST
nila
ഏകീകൃത സിവിൽ കോഡ് സുവർണാവസരമാക്കാൻ സിപിഎം
HIGHLIGHTS

ലീഗ് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ജനാധിപത്യ പാര്‍ട്ടിയാണെന്നാണ് സി.പി.എം. കണക്കാക്കിയിട്ടുള്ളതെന്ന് ഗോവിന്ദന്‍ പറഞ്ഞു

തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡ് രാഷ്ട്രീയമായി മുതലാക്കാൻ സിപിഎം. ഏകീകൃത സിവിൽ കോഡിനെതിരായ പ്രക്ഷോക്ഷത്തിന് നേതൃത്വം നൽകാനാണ് സിപിഎം ലക്ഷ്യമിടുന്നത്. കേരളത്തിൽ മുസ്ലീം ലീ​ഗ് അണികളെ തങ്ങളോടടുപ്പിക്കാനുള്ള മാർ​ഗമായാണ് ഈ അവസരത്തെ സിപിഎം കാണുന്നത്. 

വർഗീയകക്ഷികളൊഴികെ എല്ലാവരെയും ഏകീകൃത സിവിൽ കോഡിനെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമാക്കുമെങ്കിലും കോൺഗ്രസിനെ ക്ഷണിക്കില്ലെന്നാണ് സിപിഎം നിലപാട്. ലീ​ഗിനും സിപിഎം നേതൃത്വം നൽകുന്ന പ്രക്ഷോഭത്തിൽ പങ്കെടുക്കാമെന്നാണ് സിപിഎം നിലപാട്. ലീഗിന്റെ നേതൃത്വത്തിലുള്ള ഐക്യസമര ആഹ്വാനത്തെ അവഗണിച്ച് സമസ്തയെ അടക്കം ഒപ്പംനിർത്താനാണ് സിപിഎം ശ്രമം. 

അതേസമയം, വിഷയത്തിൽ വളരെ സൂക്ഷ്മതയോടെയാണ് സിപിഎം ഇടപെടുന്നത്. കോൺ​ഗ്രസിനെ ഒറ്റപ്പെടുത്തി യുഡിഎഫിൽ വിള്ളലുണ്ടാക്കാനാണ് സിപിഎം ശ്രമം. സമസ്ത ഉൾപ്പെടെയുള്ള സംഘടനകളെ പ്രക്ഷോഭത്തിന്റെ ഭാ​ഗമാക്കുമ്പോൾ മുസ്ലീം ലീ​ഗിനെ പ്രത്യേകം ക്ഷണിക്കില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ വ്യക്തമാക്കുന്നത്. രാഷ്ട്രീയപ്പാർട്ടികളെ ക്ഷണിക്കാത്തതിനാലാണ് ലീ​ഗിനെ പ്രത്യേകമായി ക്ഷണിക്കാത്തതെന്നാണ് വിശദീകരണം. ലീഗ് ന്യൂനപക്ഷങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ജനാധിപത്യ പാർട്ടിയാണെന്നാണ് സി.പി.എം. കണക്കാക്കിയിട്ടുള്ളതെന്ന് ഗോവിന്ദൻ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA