12:03pm 05 July 2024
NEWS
ഏകീകൃത സിവിൽ കോഡിൽ സിപിഎമ്മിന്റെ കൗശലത്തിൽ വീഴാതെ മുസ്ലീം ലീ​ഗ്

09/07/2023  03:49 PM IST
nila
ഏകീകൃത സിവിൽ കോഡിൽ സിപിഎമ്മിന്റെ കൗശലത്തിൽ വീഴാതെ മുസ്ലീം ലീ​ഗ്
HIGHLIGHTS

 ലീ​ഗിന്റെ നിലപാട് തിരിച്ചടിയല്ലെന്ന നിലപാടിലാണ് സിപിഎം നേതൃത്വം

തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡിനെതിരായ ദേശീയ സെമിനാറിലേക്കുള്ള സിപിഎം ക്ഷണം മുസ്ലീം ലീ​ഗ് നിരസിച്ചത് യുഡിഎഫിലെ ഐക്യത്തിന് വിഘാതമാകേണ്ടെന്ന നിലപാടിനെ തുടർന്ന്. ഐക്യജനാധിപത്യ മുന്നണിയിലെ പ്രധാനപ്പെട്ട കക്ഷിയായ കോൺ​ഗ്രസിനെ ക്ഷണിക്കാതെ തങ്ങളെ മാത്രം ക്ഷണിച്ചതിന് പിന്നിലെ രാഷ്ട്രീയ തന്ത്രം മനസ്സിലാക്കിയാണ് ലീ​ഗും നിലപാടെടുത്തത്. മുസ്ലീം ന്യൂനപക്ഷത്തിനിടയിൽ കടന്നു കയറാനുള്ള മറയായാണ് സിപിഎം ഏകീകൃത സിവിൽ കോഡിനെ കാണുന്നതെന്ന വികാരവും നേതാക്കൾ യോ​ഗത്തിൽ പങ്കുവെച്ചു.

ഏകീകൃത സിവിൽ കോഡിന്റെ പേരിൽ മുസ്ലീം ന്യൂനപക്ഷത്തെ സിപിഎം ലക്ഷ്യം വെക്കുമ്പോൾ, എല്ലാ മതവിഭാ​ഗങ്ങളെയും പങ്കെടുപ്പിച്ച് ഏകീകൃത സിവിൽ കോഡിനെതിരായ സമരം എന്ന നിലപാടാണ് ലീ​ഗ് കൈക്കള്ളുന്നത്. കോൺ​ഗ്രസിനെയോ യുഡിഎഫിലെയോ മറ്റ് പാർട്ടികളെ ക്ഷണിക്കാതെ ഈ മാസം 15ന് കോഴിക്കോട്ട് സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് മുസ്ലീം ലീ​ഗിനെ മാത്രം ക്ഷണിച്ചതിന് പിന്നിലെ ഉദ്ദേശശുദ്ധി സംശയിക്കേണ്ടത് തന്നെയെന്നും ഒരുവിഭാ​ഗം ലീ​ഗ് നേതാക്കൾ തുറന്നു പറഞ്ഞതോടെയാണ് സിപിഎമ്മിന്റെ വേദിയിലേക്ക് ലീ​ഗ് നേതാക്കൾ പോകേണ്ടെന്ന നിലപാടിൽ മുസ്ലീം ലീ​ഗ് എത്തിയത്.

അതേസമയം, മുസ്ലീം ലീ​ഗിന്റെ നിലപാട് തിരിച്ചടിയല്ലെന്ന നിലപാടിലാണ് സിപിഎം നേതൃത്വം. സമരമുഖത്തിന്റെ തുടക്കം മാത്രമാണിതെന്നും തുടർച്ചയായ പോരാട്ടങ്ങൾ നടത്തേണ്ടിവരുമെന്നും അതിൽ ഭാവിയിൽ എല്ലാവർക്കും ചേരാൻ കഴിയും എന്നാണ് മുസ്ലിം ലീഗ് പോലും ഇപ്പോൾ പറഞ്ഞു വെക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ പ്രതികരിച്ചു. ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസ് നിലപാടെടുക്കുമ്പോൾ അവരെ ഒപ്പംകൂട്ടുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA