10:05am 08 July 2024
NEWS
ലഡാക്കിലെ മികച്ച റോഡുകള്‍ പ്രചരിപ്പിച്ചതിന് രാഹുല്‍ ഗാന്ധിക്ക് നന്ദിയെന്ന് കേന്ദ്രമന്ത്രി
20/08/2023  03:00 PM IST
nila
ലഡാക്കിലെ മികച്ച റോഡുകള്‍ പ്രചരിപ്പിച്ചതിന് രാഹുല്‍ ഗാന്ധിക്ക് നന്ദിയെന്ന് കേന്ദ്രമന്ത്രി
HIGHLIGHTS

''കശ്മീര്‍ താഴ്വരയില്‍ വിനോദസഞ്ചാരം എങ്ങനെ കുതിച്ചുയരുന്നുവെന്ന് നേരത്തെയും രാഹുല്‍ ഗാന്ധി കാണിച്ചുതന്നിട്ടുണ്ട്. ''

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ഹിമാലയൻ മേഖലയിൽ നിർമ്മിച്ച മികച്ച റോഡുകൾ പ്രചരിപ്പിച്ചതിന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിക്ക് നന്ദി പറഞ്ഞ് കേന്ദ്രമന്ത്രി കിരൺ റിജിജു. രാഹുൽ ഗാന്ധിയുടെ ലഡാക്കിലേക്കുള്ള ബൈക്ക് യാത്രയുടെ ചിത്രങ്ങൾ രാഹുൽ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത് ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. 2012ൽ കോൺഗ്രസ് ഭരണസമയത്തെ റോഡുകളുടെ വീഡിയോയും കിരൺ റിജിജു പങ്കുവെച്ചിട്ടുണ്ട്. 

''നരേന്ദ്ര മോദി സർക്കാർ നിർമ്മിച്ച ലഡാക്കിലെ മികച്ച റോഡുകൾ പ്രചരിപ്പിച്ചതിന് രാഹുൽ ഗാന്ധിക്ക് നന്ദി. കശ്മീർ താഴ്വരയിൽ വിനോദസഞ്ചാരം എങ്ങനെ കുതിച്ചുയരുന്നുവെന്ന് നേരത്തെയും രാഹുൽ ഗാന്ധി കാണിച്ചുതന്നിട്ടുണ്ട്. ശ്രീനഗറിലെ ലാൽ ചൗക്കിൽ ഇപ്പോൾ സമാധാനപരമായി ദേശീയ പതാക ഉയർത്താം', - കേന്ദ്രമന്ത്രി എക്സിൽ കുറിച്ചു. 

കോൺഗ്രസ് ഭരണത്തിന് കീഴിലുണ്ടായിരുന്ന കാലത്തെ റോഡുകളെന്ന് അവകാശപ്പെടുന്ന ആദ്യ വീഡിയോയിൽ ലഡാക്കിലെ പാങ്കോങ് ത്സോയിലേക്കുള്ള വഴിയിൽ കല്ലുകളും പാറകളും നിറഞ്ഞ ഒരു താൽക്കാലിക റോഡിലൂടെ സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങൾ സഞ്ചരിക്കുന്നത് കാണാം. ഞായറാഴ്ച തന്റെ പിതാവും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് പ്രാർഥനായോഗം നടക്കുന്ന പാംഗോങ് സോയിലേക്കുള്ള രാഹുലിന്റെ യാത്രയാണ് രണ്ടാം വീഡിയോയിലുള്ളത്. മികച്ച ബ്ലാക്ക്ടോപ്പ് റോഡിൽ ബൈക്കിൽ സഞ്ചരിക്കുകയാണ് രാഹുൽ. 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL