02:21pm 05 July 2024
NEWS
സ്ത്രീകളെ ശല്യം ചെയ്യുന്നവരെ കാത്ത് യമരാജനുണ്ടെന്ന് യോ​ഗി ആദിത്യനാഥ്

18/09/2023  10:31 AM IST
nila
സ്ത്രീകളെ ശല്യം ചെയ്യുന്നവരെ കാത്ത് യമരാജനുണ്ടെന്ന് യോ​ഗി ആദിത്യനാഥ്
HIGHLIGHTS

 ക്രമസമാധാന വ്യവസ്ഥയെ തകര്‍ക്കാന്‍ നിയമം ദുരുപയോഗം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നും യോഗി ആദിത്യ നാഥ് വ്യക്തമാക്കി. 

ലഖ്നൗ: സ്ത്രീകളെ ശല്യം ചെയ്യുന്നവരെ കാത്ത് യമരാജനുണ്ടെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ഷാളിൽ പിടിച്ചു വലിച്ചതിനെ തുടർന്ന് യുവതി ബൈക്കിൽ നിന്നും തെറിച്ചുവീണ് മരിച്ച സംഭവത്തിന് പിന്നാലെയാണ് യോ​ഗിയുടെ പരാമർശം. സംഭവത്തിൽ അറസ്റ്റിലായ മൂന്നു പ്രതികൾ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ രണ്ട് പ്രതികൾക്ക് വെടിയേറ്റ് പരിക്കേറ്റതായും ഒരാൾക്ക് കാലിന് പൊട്ടലുണ്ടായതായും പോലീസ് അറിയിച്ചു. ഇതിന് പിന്നാലെയാണ് യോ​ഗിയുടെ പ്രതികരണം.

സംസ്ഥാനത്ത് സ്ത്രീകളെ പീഡിപ്പിക്കുന്നത് പോലെയുള്ള കുറ്റകൃത്യം ആരെങ്കിലും ചെയ്താൽ മരണത്തിന്റെ മൂർത്തിയായ യമരാജൻ അവരെ കാത്തിരിക്കും. ക്രമസമാധാന വ്യവസ്ഥയെ തകർക്കാൻ നിയമം ദുരുപയോഗം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്നും യോഗി ആദിത്യ നാഥ് വ്യക്തമാക്കി. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL