06:05pm 08 July 2024
NEWS
യുഎസ് പ്രതിരോധ സെക്രട്ടറി ഡല്‍ഹിയില്‍; 2+2 മന്ത്രിതല ചര്‍ച്ചയ്ക്കു കളമൊരുങ്ങി
09/11/2023  08:02 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
യുഎസ് പ്രതിരോധ സെക്രട്ടറി ഡല്‍ഹിയില്‍; 2+2 മന്ത്രിതല ചര്‍ച്ചയ്ക്കു കളമൊരുങ്ങി
HIGHLIGHTS

2+2  മന്ത്രിതല സംഭാഷണത്തിലും ഉഭയകക്ഷി യോഗത്തിലും തന്ത്രപരവും പ്രതിരോധപരവും സാങ്കേതികവുമായ നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു

ഇന്ത്യ-യുഎസ് 2+2 മന്ത്രിതല ചര്‍ച്ചയ്ക്കായി യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ഡല്‍ഹിയിലെത്തി.പാലം വിമാനത്താവളത്തിലെ  ടെക്നിക്കല്‍ ഏരിയയില്‍ ട്രൈ സര്‍വീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി അദ്ദേഹത്തെ സ്വാഗതം ചെയ്തു.


നവംബര്‍ 10 ന് രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ്, വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ എന്നിവരുമായുള്ള മന്ത്രിതല 2+2 ഡയലോഗില്‍ ലോയ്ഡ് ഓസ്റ്റിനും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും  പങ്കെടുക്കും. തുടര്‍ന്ന് സെക്രട്ടറി ഓസ്റ്റിനും മന്ത്രി രാജ്നാഥ് സിംഗും തമ്മിലുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയും നടക്കും.


2+2  മന്ത്രിതല സംഭാഷണത്തിലും ഉഭയകക്ഷി യോഗത്തിലും തന്ത്രപരവും പ്രതിരോധപരവും സാങ്കേതികവുമായ നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. യുഎസ് പ്രതിരോധ സെക്രട്ടറി ഓസ്റ്റിന്‍ അവസാനമായി ഇന്ത്യ സന്ദര്‍ശിച്ചത് 2023 ജൂണിലാണ്.രാജ്യരക്ഷാ മന്ത്രിയുമായി അന്ന് നിര്‍ണ്ണായക കൂടിക്കാഴ്ച നടത്തിയിരുന്നു.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL