01:02pm 08 July 2024
NEWS
കോവിഡിന്റെ ഉത്ഭവം വുഹാനിൽ നിന്നെന്നതിന് തെളിവുകളില്ലെന്ന് അമേരിക്ക
24/06/2023  01:04 PM IST
nila
കോവിഡിന്റെ ഉത്ഭവം വുഹാനിൽ നിന്നെന്നതിന് തെളിവുകളില്ലെന്ന് അമേരിക്ക
HIGHLIGHTS

മഹാമാരിയുടെ ഉത്ഭവം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഓഫീസ് ഓഫ് നാഷണല്‍ ഇന്റലിജന്‍സിന്റെ നാല് പേജ് റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നത്. 

കോവിഡ് മഹാമാരി സംബന്ധിച്ച് ചൈനയെ കുറ്റപ്പെടുത്താനാകില്ലെന്ന സൂചനയുമായി അമേരിക്കൻ രഹസ്യാന്വേഷണ വിഭാ​ഗം. കൊറോണ വൈറസിന്റെ ഉത്ഭവം ചൈനയിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്നാണെന്നതിന് നേരിട്ടുള്ള തെളിവുകളൊന്നും കണ്ടെത്തിയില്ലെന്നാണ് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. അതേസമയം, ഒരു ലബോറട്ടറിയിൽ നിന്നാണ് വൈറസ് വന്നതെന്ന സാധ്യത ഇപ്പോഴും തള്ളിക്കളയാനാവില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മഹാമാരിയുടെ ഉത്ഭവം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് ഓഫീസ് ഓഫ് നാഷണൽ ഇന്റലിജൻസിന്റെ നാല് പേജ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. 

'കോവിഡ് 19 മഹാമാരിയുടെ കൃത്യമായ ഉത്ഭവം നിർണ്ണയിക്കാൻ സെൻട്രൽ ഇന്റലിജൻസ് ഏജൻസിക്കും മറ്റൊരു ഏജൻസിക്കും കഴിഞ്ഞിട്ടില്ല' റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വുഹാൻ ഇൻസ്റ്റിറ്റ്യൂട്ടിൽ കൊറോണ വൈറസുമായി ബന്ധപ്പെട്ട് വിപുലമായ പഠനങ്ങൾ നടത്തിയിരുന്നെങ്കിലും മഹാമാരിയുടെ ഉത്ഭവത്തിന്റെ തെളിവുകൾ യുഎസ് ഏജൻസികൾ കണ്ടെത്തിയിട്ടില്ലെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു.

Tags     
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD