10:11am 08 July 2024
NEWS
വാജ്‌പേയിയുടെ ജീവിതം ഇനി വെള്ളിത്തിരയിൽ
28/06/2022  09:22 PM IST
Maya
വാജ്‌പേയിയുടെ ജീവിതം ഇനി വെള്ളിത്തിരയിൽ
HIGHLIGHTS

'മേ രഹൂൻ യാ നാ രഹൂൻ, യേ ദേശ് രഹ്ന ചാഹിയേ -അടൽ' എന്ന് പേരിട്ട ചിത്രം ഉല്ലേഖ് എൻ.പിയുടെ 'ദി അൺടോൾഡ് വാജ്പേയി: പൊളിറ്റീഷ്യൻ ആൻഡ് പാരഡോക്‌സ്' എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ളതാണ്

മുംബൈ: മുൻ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജീവചരിത്രം സിനിമയാകുന്നു. 'മേ രഹൂൻ യാ നാ രഹൂൻ, യേ ദേശ് രഹ്ന ചാഹിയേ -അടൽ' എന്ന് പേരിട്ട ചിത്രം ഉല്ലേഖ് എൻ.പിയുടെ 'ദി അൺടോൾഡ് വാജ്പേയി: പൊളിറ്റീഷ്യൻ ആൻഡ് പാരഡോക്‌സ്' എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ളതാണ്.


2023 ക്രിസ്മസിന് റിലീസ് ചെയ്യും. അടൽ ബിഹാരി വാജ്‌പേയിയുടെ 99ാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് റിലീസ് തീയതി. വിനോദ് ഭാനുശാലി, സന്ദീപ് സിങ്, സാം ഖാൻ, കമലേഷ് ഭാനുശാലി, വിശാൽ ഗുർനാനി എന്നിവർ ചേർന്നാണ് സിനിമ നിർമിക്കുന്നത്.

1996ൽ ആദ്യമായി ഇന്ത്യൻ പ്രധാനമന്ത്രിയായ അടൽ ബിഹാരി വാജ്‌പേയി ഭൂരിപക്ഷം തെളിയിക്കാനാവാത്തതിനാൽ 13 ദിവസത്തിനകം രാജിവെച്ചിരുന്നു. പിന്നീട് 1998ലും 1999ലും പ്രധാനമന്ത്രിയായി. 2018 ആഗസ്റ്റ് 16ന് 93ാം വയസ്സിലാണ് അന്തരിച്ചത്.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA