11:20am 08 July 2024
NEWS
പിണറായിയുടെ ഊന്നുവടി ബിജെപി, അത് യുഡിഎഫിന് വേണ്ട: വി ഡി സതീശൻ
27/07/2022  12:58 PM IST
Veena
പിണറായിയുടെ ഊന്നുവടി ബിജെപി, അത് യുഡിഎഫിന് വേണ്ട: വി ഡി സതീശൻ
HIGHLIGHTS

ഇടതുപക്ഷ മുഖം പൂർണമായും നഷ്ടമായി.

 തിരുവനന്തപുരം: മോദി സർക്കാരിൻറെ അതേ തീവ്ര വലതുപക്ഷ നിലപാടാണ് ഇപ്പോൾ പിണറായി വിജയൻ സർക്കാരിൻറേതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.  ഇക്കാര്യം ഞങ്ങളുടെ ബോധമാണ്. അതാണ് ചിന്തൻ ശിബരിത്തിൽ പറഞ്ഞത്. ഇടത് സർക്കാരിൻറെ ഈ മാറ്റത്തിൽ അസംതൃപ്തരായവർ ഇടത് മുന്നണിയിൽ ഉണ്ട്.  ഇടതുപക്ഷ മുഖം പൂർണമായും നഷ്ടമായി. ഇടത് സഹയാത്രികർ പോലും ഇത് വ്യക്തമാക്കുന്നുണ്ട്. മുഖ്യമന്ത്രി പുറത്തിറങ്ങിയാൽ ആളുകൾ കരുതൽ തടങ്കലിലാണ്. ഇതാണോ ഇടതുമുഖമെന്നും വി ഡി സതീശൻ ചോദിച്ചു

 മുഖ്യമന്ത്രി ഇപ്പാൾ നിവർന്നുനിൽക്കുന്ന ഊന്നുവടി കോൺഗ്രസിനോ, യുഡിഎഫിനോ ആവശ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കോൺഗ്രസിന് ചില ദൗർബല്യങ്ങളുണ്ട്. അതുകൊണ്ടാണ് രണ്ട് തെരഞ്ഞടുപ്പുകളിൽ തോറ്റത്. ആ ദൗർബല്യം പരിഹരിച്ച് മുന്നോട്ടുപോകുന്നതിനെ എന്തിനാണ് മുഖ്യമന്ത്രി പരിഹസിക്കുന്നതെന്നും വിഡി സതീശൻ ചോദിച്ചു.

ലാവ്‌ലിൻ കേസിൽ നിന്നും സ്വർണക്കടത്തുകേസിൽ നിന്നും രക്ഷപ്പെടാൻ ബിജെപി സർക്കാർ നൽകിയ ഊന്നുവടിയിലാണ് മുഖ്യമന്ത്രി നിവർന്നുനിൽക്കുന്നത്. അത് ഞങ്ങൾക്ക് വേണ്ട. ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ കോൺഗ്രസ് അതിന്റെ ജനകീയ അടിത്തറ വിപുലമാക്കുന്നതിൽ എന്തിനാണ് മുഖ്യമന്ത്രി അസ്വസ്ഥനാകുന്നത്. അടുത്തിടെയായി മുഖ്യമന്ത്രിയിൽ വല്ലാത്ത രീതിയിൽ അരക്ഷിതത്വബോധം വളരുകയാണ്. അതാണ് ഇങ്ങനെ മറ്റുള്ളവരെ പരിഹസിക്കാൻ പ്രേരിപ്പിക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞു.

'പകൽ ബിജെപി വിരോധം പറയും, കേസുകളിൽനിന്ന് രക്ഷപ്പെടാൻ രാത്രി സംഘപരിവാറുമായി സന്ധി ചെയ്യുന്ന വ്യക്തിയാണ് പിണറായി'
04/12/2023  04:55 PM IST
web desk
'പകൽ ബിജെപി വിരോധം പറയും, കേസുകളിൽനിന്ന് രക്ഷപ്പെടാൻ രാത്രി സംഘപരിവാറുമായി സന്ധി ചെയ്യുന്ന വ്യക്തിയാണ് പിണറായി'
HIGHLIGHTS

അദ്ദേഹം സംഘപരിവാറുമായി എന്തൊരു ബന്ധമാണു പുലർത്തുന്നത്. 38–ാമത്തെ തവണയാണ് ലാവ‌്‌ലിൻ കേസ് മാറ്റിവയ്ക്കുന്നത്

പിണറായി വിജയൻ ബിജെപി വിരോധം പറയുകയും, രാത്രിയാകുമ്പോൾ കേസുകളിൽനിന്ന് രക്ഷപ്പെടാനായി സംഘപരിവാറുമായി സന്ധി ചെയ്യുകയാണെന്ന രൂക്ഷ വിമർശവുമായി പ്രതിപക്ഷ നേതാവ്. ഉത്തരേന്ത്യയിൽ കഴിഞ്ഞ ദിവസം 3 സംസ്ഥാനങ്ങളിൽ ബിജെപി ഭരണം പിടിച്ചതിൽ, കെ.സുരേന്ദ്രനേക്കാൾ സന്തോഷം മുഖ്യമന്ത്രി പിണറായി വിജയനായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പകൽ ബിജെപി വിരോധം പറയുമ്പോഴും, കേസുകളിൽനിന്ന് രക്ഷപ്പെടാൻ രാത്രി സംഘപരിവാറുമായി സന്ധി ചെയ്യുന്ന വ്യക്തിയാണ് പിണറായി വിജയനെന്നും എന്നിട്ട് അദ്ദേഹം കോൺഗ്രസിനെ ഉപദേശിക്കുകയാണ് എന്നും സതീശൻ പറഞ്ഞു.

‘‘സത്യം പറഞ്ഞാൽ ഇന്നലെ ബിജെപി നേതാവ് കെ.സുരേന്ദ്രനേക്കാൾ സന്തോഷവാനായിരുന്നു കേരള മുഖ്യമന്ത്രി പിണറായി വിജയൻ. സന്തോഷത്തിന്റെ കാരണം, വടക്കേ ഇന്ത്യയിലെ മൂന്നു സംസ്ഥാനങ്ങളിൽ ബിജെപി ജയിച്ചതും കോൺഗ്രസ് പരാജയപ്പെട്ടതുമാണ്. എന്നിട്ട് അദ്ദേഹം കോൺഗ്രസിനെ ഉപദേശിക്കുകയാണ്. കോൺഗ്രസിന് പരാജയമുണ്ടായി എന്നത് സത്യമാണ്. 

അതിന്റെ പേരിൽ പാർട്ടിയുടെ നയപരമായ സമീപനം സംബന്ധിച്ച് ഞങ്ങൾക്ക് പിണറായി വിജയന്റെ ഉപദേശം വേണ്ട. പകൽ ബിജെപി വിരോധം പറയുകയും, രാത്രിയാകുമ്പോൾ കേസുകളിൽനിന്ന് രക്ഷപ്പെടാനായി സംഘപരിവാറുമായി സന്ധി ചെയ്യുകയും ചെയ്യുന്ന പിണറായി വിജയന്റെ ഉപദേശം ദേശീയ, സംസ്ഥാന കോൺഗ്രസ് നേതൃത്വങ്ങൾക്ക് ആവശ്യമില്ല.

‘‘അദ്ദേഹം സംഘപരിവാറുമായി എന്തൊരു ബന്ധമാണു പുലർത്തുന്നത്. 38–ാമത്തെ തവണയാണ് ലാവ‌്‌ലിൻ കേസ് മാറ്റിവയ്ക്കുന്നത്. എങ്ങനെയാണ് സിബിഐയേപ്പോലും നിയന്ത്രിക്കാനാകുന്ന തരത്തിൽ ആ ബന്ധം വളർന്നത്? കേരളത്തിൽ തുടങ്ങിയ എല്ലാ കേന്ദ്ര ഏജൻസികളുടെയും അന്വേഷണം ഒരു ദിവസം മടക്കിക്കെട്ടിക്കൊണ്ടു പോയി. ഇതെല്ലാം സംഘപരിവാറും കേരളത്തിലെ സിപിഎമ്മും ഉണ്ടാക്കിയിരിക്കുന്ന ധാരണയാണ്


എന്തുകൊണ്ടാണ് ഇന്ത്യ മുന്നണിയിലേക്ക് പ്രതിനിധികളെ അയയ്ക്കുന്നില്ലെന്ന് സിപിഎം തീരുമാനിച്ചത്? കേരളത്തിലെ സിപിഎം നേതാക്കളുടെ സമ്മർദ്ദം കൊണ്ടാണ്. സീതാറം യച്ചൂരി ഉൾപ്പെടെയുള്ളവരാണ് ആ തീരുമാനമെടുത്തത്. സംഘപരിവാറിനു വേണ്ടി ഇന്ത്യ മുന്നണിയെ ദുർബലപ്പെടുത്താൻ കൂട്ടുനിന്ന വ്യക്തിയാണ് പിണറായി വിജയൻ. അദ്ദേഹം ബിജെപിക്കു വേണ്ടിയാണ് സംസാരിക്കുന്നത്. ആ ഉപദേശം ഞങ്ങൾക്കു വേണ്ട.’ – വി.ഡി. സതീശൻ പറഞ്ഞു

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA