12:02pm 08 July 2024
NEWS
'ഖജനാവിൽ പണമില്ലാഞ്ഞിട്ടും ധൂർത്ത്': "മുഖ്യമന്ത്രി സോഷ്യൽ മീഡിയ ടീമിന് നൽകുന്നത് 6,67,290 രൂപ.. ഒരു മാസം എന്തിനാ ഇത്രയും തുക?.." വി ഡി സതീശൻ
25/10/2023  11:27 AM IST
web desk
'ഖജനാവിൽ പണമില്ലാഞ്ഞിട്ടും ധൂർത്ത്':
HIGHLIGHTS

ശമ്പളം നൽകി 12 പേരെ നിയമിച്ചിരിക്കുകയാണ്. അപ്പൊ ഒരു കൊല്ലം 80 ലക്ഷത്തോളം രൂപയായി ഒരു പോസ്റ്റിടാൻ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ സോഷ്യൽ മീഡിയ മാനേജിംഗ് ടീമിന്റെ ശമ്പള വിവരം പുറത്തുവിട്ട് പ്രതിപക്ഷ നേതാവ്. എറണാകുളത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് വി ഡി സതീശൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ഖജനാവിൽ പണമില്ലാത്തപ്പോഴാണ് മുഖ്യമന്ത്രിയുടെ ഈ ധൂർത്തെന്നും സംസ്ഥാനം കണ്ട ഏറ്റവും കെട്ട കാലമാണിതെന്നും വി ഡി സതീശൻ വിമർശിച്ചു.

‘‘6,67,290 രൂപയാണ് മുഖ്യമന്ത്രി സോഷ്യൽ മീഡിയ ടീമിന് നൽകുന്നത്. ഒരു മാസം എന്തിനാ ഇത്രയും തുക. മുഖ്യമന്ത്രി ഇടയ്‌ക്ക് ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ഓരോ പോസ്റ്റിടും. മാസത്തിൽ കൂടിപ്പോയാൽ പതിനഞ്ചോ ഇരുപതോ പോസ്റ്റ്. അല്ലെങ്കിൽ ദിവസവും ഓരോന്ന് വച്ച് കൂട്ടിക്കോളൂ, അതിനെന്തിനാ ഇത്രയും വലിയ തുക കൊടുക്കുന്നത്.‘‘

‘‘ടീം ലീഡർ - 75,000, കണ്ടന്റ് മാനേജർ - 70,000, സീനിയർ വെബ് അഡ്‌മിനിസ്ട്രേറ്റർ - 65,000, സോഷ്യൽ മീഡിയ കോർഡിനേറ്റർ - 65,000, കണ്ടന്റ് സ്ട്രാറ്റജിസ്റ്റ് - 65,000 തുടങ്ങി കമ്പ്യൂട്ടർ അസിസ്റ്റൻഡ് - 22,290. ഇങ്ങനെ ശമ്പളം നൽകി 12 പേരെ നിയമിച്ചിരിക്കുകയാണ്. അപ്പൊ ഒരു കൊല്ലം 80 ലക്ഷത്തോളം രൂപയായി ഒരു പോസ്റ്റിടാൻ. അതോ രാഷ്ട്രീയ എതിരാളികളെ സോഷ്യൽ മീഡിയ വഴി ആക്ഷേപിക്കാൻ വേണ്ടിയാണോ ഈ സോഷ്യൽ മീഡിയ ടീമിനെ ഉപയോഗിക്കുന്നത്. അത് സർക്കാർ ചെലവിലാണോ വേണ്ടത്...?‘‘എന്ന് വി ഡി സതീശൻ ചോദിക്കുന്നു.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Related Stories





KERALA