11:58am 05 July 2024
NEWS
'നാണംകെട്ട മുഖ്യമന്ത്രിയാണ് കസേരയിലിരിക്കുന്നത്.. ശബരിമല ഭക്തരെ കറുപ്പിൽ കണ്ടാൽ പൊലീസ് പൊക്കി കൊണ്ടു പോകും'
02/12/2023  06:50 PM IST
web desk
'നാണംകെട്ട മുഖ്യമന്ത്രിയാണ് കസേരയിലിരിക്കുന്നത്.. ശബരിമല ഭക്തരെ കറുപ്പിൽ കണ്ടാൽ പൊലീസ് പൊക്കി കൊണ്ടു പോകും'
HIGHLIGHTS

നാട്ടുകാരുടെ ചിലവിൽ സർക്കാർ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. 

നവകേരള സദസിനെതിരെ രൂക്ഷവിമർശനവുമായി പ്രതിക്ഷനേതാവ് വിഡി സതീശൻ. നവകേരള സദസ്സ് തിരഞ്ഞെടുപ്പ് പ്രചാരണം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിനെതിരെ യുഡിഎഫ് സംഘടിപ്പിക്കുന്ന വിചാരണ സദസിന്റെ ഉദ്‌ഘാടനം ബേപ്പൂർ മണ്ഡലത്തിലെ ഫറോക്കിൽ നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടുകാരുടെ ചിലവിൽ സർക്കാർ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. 

'രാജാവ് എഴുന്നള്ളുമ്പോൾ കരുതൽ തടങ്കലിലിടുകയാണ്. പ്രതിഷേധിക്കുന്നവരെ ക്രൂരമായി മർദിക്കുന്നു. നാണംകെട്ട മുഖ്യമന്ത്രിയാണ് കസേരയിലിരിക്കുന്നത്. വൃത്തികെട്ട കാര്യം ചെയ്താൽ അതേ നാണയത്തിൽ മറുപടി പറയും. ശബരിമല ഭക്തർ മുഖ്യമന്ത്രി ഉള്ള ദിവസം പുറത്തിറങ്ങരുത്. കറുപ്പ് കണ്ട് പൊലീസ് പൊക്കി കൊണ്ടു പോകും' അദ്ദേഹം ആരോപിച്ചു.


മുഖ്യമന്ത്രിക്കൊപ്പം നടക്കുന്നവർ അടിമക്കൂട്ടങ്ങളാണെന്ന് ആരോപിച്ച അദ്ദേഹം അവർ രാജാവ് നഗ്നനാണെന്ന് പറയാൻ കഴിവില്ലാത്തവരാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Related Stories





KERALA