03:39pm 05 July 2024
NEWS
ലൈവ് റിപ്പോർട്ടിംഗിനിടെ മാധ്യമ പ്രവർത്തകയെ കാള കുത്തി എറിഞ്ഞു

03/07/2024  09:10 AM IST
nila
ലൈവ് റിപ്പോർട്ടിംഗിനിടെ മാധ്യമ പ്രവർത്തകയെ കാള കുത്തി എറിഞ്ഞു

ലൈവ് റിപ്പോർട്ടിംഗിനിടെ മാധ്യമ പ്രവർത്തകയെ കാള കുത്തി എറിഞ്ഞു. ലാഹോർ ആസ്ഥാനമായുള്ള വാർത്താ ചാനലായ സിറ്റി 42 -ൻറെ വനിതാ റിപ്പോർട്ടർക്കാണ് കന്നുകാലിചന്തയിൽ ലൈവ് റിപ്പോർട്ടിം​ഗ് നടത്തവെ കാളയുടെ കുത്തേറ്റത്. ഘർ കെ കലേഷ് എന്ന എക്സ് അക്കൗണ്ടിൽ നിന്നാണ് ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നത്. വളരെ പെട്ടെന്നാണ് വീഡിയോ വൈറലായത്. 

യുവതി ഒരു കാളയ്ക്ക് മുന്നിൽ നിന്നും തത്സമയം റിപ്പോർട്ട് ചെയ്യുന്നതിനിടെ യുവതിയുടെ വശത്തുകൂടി പെട്ടെന്ന് പാഞ്ഞെത്തിയ കാള റിപ്പോർട്ടറെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.  ഇടി കൊണ്ട റിപ്പോർട്ടർ നിലവിളിയോടെ തെറിച്ച് വീഴുന്നതും വീഡിയോയിൽ കാണാം. പിന്നാലെ ചുറ്റും കൂടി നിന്നവർ കാളയെ പിടിച്ച് മാറ്റി താഴെ വീണ മൈക്ക് എടുത്ത് നീട്ടുന്നതും വീഡിയോയിൽ കാണാം. 

എപ്പോൾ എവിടെ വച്ചാണ് സംഭവം എന്ന് വ്യക്തമല്ല. ഈദ്-അൽ-അദ്ഹയോട് അനുബന്ധിച്ചാണ് സംഘടിക്കപ്പെട്ട ഒരു കന്നുകാലി ചന്തയിലാണ് സംഭവമെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD