07:14am 29 June 2024
NEWS
പൊട്ടിപ്പൊളിഞ്ഞ റോഡ് നന്നാക്കാൻ ടെക്കികൾ ഇറങ്ങി; വീഡിയോ വൈറലായി
26/06/2024  12:02 PM IST
nila
പൊട്ടിപ്പൊളിഞ്ഞ റോഡ് നന്നാക്കാൻ ടെക്കികൾ ഇറങ്ങി; വീഡിയോ വൈറലായി

റോഡുകളെല്ലാം പൊട്ടിപ്പൊളിഞ്ഞ് കിടപ്പാണ്. മഴ കൂടി പെയ്യാൻ തുടങ്ങിയതോടെ ദുരിതം ഇരട്ടിയായി. അധികൃതരോട് പരാതി പറഞ്ഞ് മടുത്തതല്ലാതെ ​ഗുണമൊന്നുമില്ല. പിന്നൊന്നും നോക്കിയില്ല ബെം​ഗളുരുവിലെ ടെക്കികൾ സ്വന്തം ചിലവിൽ റോഡ് നന്നാക്കാനിറങ്ങി. ബെംഗളൂരു നഗരത്തിലെ കടുബീസനഹള്ളിയെയും വർത്തൂരിനെയും ബന്ധിപ്പിക്കുന്ന റോഡ് നന്നാക്കാനാണ് പ്രദേശത്ത് താമസിക്കുന്ന ഒരു കൂട്ടം ഐടി പ്രൊഫഷണലുകളും വിദ്യാർത്ഥികളും താമസക്കാരും ഒത്തൊരുമിച്ചത്. 

ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) റോഡ് നന്നാക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് നാട്ടുകാരുടെ ശ്രമദാനം. റോഡ് നന്നാക്കാൻ ഫണ്ട് ഇല്ലെന്നാണ് ബിബിഎംപിയുടെ പരാതി. ഇതോടെയാണ് ജനം തെരുവിലിറങ്ങി റോഡ് നന്നാക്കാൻ ശ്രമിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ വളരെ വേ​ഗംതന്നെ സമൂ​ഹമാധ്യമങ്ങളിൽ വൈറലായി. കാഴ്ച്ചക്കാരെല്ലാം അധികാരികളുടെ നിസം​ഗ മനോഭാവത്തെ രൂക്ഷമായി വിമർശിക്കുന്നുമുണ്ട്. 

പ്രദേശവാസികൾ മുഖ്യമന്ത്രി സിദ്ധാരാമയ്യയ്ക്കും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനും പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് പ്രശ്നം പരിഹരിക്കാൻ ബിബിഎംപിയോട് ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ ബിബിഎംപി ഒരു ക്ലീനിംഗ് മെഷ്യൻ മാത്രമാണ് അയച്ചത്. ഇതോടെയാണ് പ്രദേശവാസികളുടെ നേതൃത്വത്തിൽ റോഡ് വൃത്തിയാക്കൽ നടന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL