07:36am 03 July 2024
NEWS
എയർ ഇന്ത്യ എക്സ്പ്രസിന്‍റെ പുതിയ ബോയിംഗ് 737-8 വിമാനങ്ങളിൽ വിസ്ത വിഐപി ക്ലാസ്

05/12/2023  04:03 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
എയർ ഇന്ത്യ എക്സ്പ്രസിന്‍റെ പുതിയ ബോയിംഗ് 737-8 വിമാനങ്ങളിൽ വിസ്ത വിഐപി ക്ലാസ്
HIGHLIGHTS

എയർ ഇന്ത്യ എക്സ്പ്രസിന്‍റെ ഏറ്റവും പുതിയ വിമാനങ്ങളിൽ മാത്രം ലഭ്യമാകുന്ന വിസ്ത വിഐപി ക്ലാസിൽ വിശാലമായ സീറ്റുകൾ, അധിക ലെഗ്റൂം, കൂടുതൽ ബാഗേജ് അലവൻസ്, ഗൊർമേർ ഹോട്ട് മീൽസ്, എക്സ്പ്രസ് എഹെഡ് മുൻഗണനാ സേവനങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്

കൊച്ചി: എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ പുതിയ ബോയിംഗ് 737-8 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന റൂട്ടുകളില്‍ വിശാലമായ സീറ്റുകളും കൂടുതൽ ലെഗ്റൂമും ഉള്‍പ്പെടെയുള്ള അധിക സൗകര്യങ്ങള്‍ നൽകുന്ന വിസ്ത വിഐപി ക്ലാസ് അവതരിപ്പിച്ചു.

 

അതിഥികളുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന നിരവധി സവിശേഷതകളാണ് വിസ്ത വിഐപി ക്ലാസിലുള്ളത്.  വിസ്ത വിഐപി ക്ലാസിൽ ബുക്ക് ചെയ്യുന്ന അതിഥികൾക്ക് അധിക ലെഗ് റൂം, വിശാലമായ സീറ്റുകള്‍ എന്നിവയ്ക്കു പുറമേ അന്താരാഷ്ട്ര വിമാനങ്ങളിൽ 40 കിലോയും ആഭ്യന്തര വിമാനങ്ങളിൽ 25 കിലോയും ബാഗേജ് അലവൻസ്, രുചികരമായ ഗൊർമേർ ഹോട്ട് ഭക്ഷണം, എക്സ്പ്രസ് എഹെഡ് മുൻഗണനാ സേവനങ്ങളുടെ സൗകര്യം എന്നിവയും പാക്കേജിന്‍റെ ഭാഗമായി ലഭിക്കും.

 

എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ മൊബൈൽ ആപ്പിലും airindiaexpress.com എന്ന വെബ്സൈറ്റിലും മറ്റ് പ്രധാന ബുക്കിംഗ് ചാനലുകളിലും വിസ്റ്റ വിഐപി ക്ലാസ് ഇപ്പോൾ ബുക്കിംഗിനായി ലഭ്യമാണ്. കൂടാതെ, മറ്റ് ക്ലാസുകളിൽ ബുക്ക് ചെയ്യുന്ന അതിഥികൾക്ക് കോൾ സെന്‍റർ വഴിയോ വിമാനത്താവളത്തിൽ നിന്നോ അല്ലെങ്കിൽ അപ്ഗ്രേഡ് ഫീ നൽകി വിമാനത്തിൽ കയറിയതിന് ശേഷമോ വിസ്ത വിഐപി സീറ്റുകളിലേക്ക് മാറുന്നതിനുള്ള സൗകര്യമുണ്ട്.

 

29 ബോയിംഗ് 737, 28 എയർബസ് എ320 എന്നിവയുൾപ്പെടെ 57 വിമാനങ്ങളുള്ള എയർ ഇന്ത്യ എക്സ്പ്രസ് 30 ആഭ്യന്തര, 14 അന്താരാഷ്ട്ര ലക്ഷ്യ സ്ഥാനങ്ങളിലേക്കായി പ്രതിദിനം 300 ലധികം വിമാനസർവീസുകള്‍ നടത്തുന്നുണ്ട്. എയർ ഇന്ത്യ എക്സ്പ്രസ് അടുത്തിടെ നവീകരിച്ച ബ്രാൻഡ് ഐഡന്‍റിറ്റി അനാവരണം ചെയ്തിരുന്നു. വൈവിധ്യമാർന്ന ഗൊർമേർ ഭക്ഷണം, സുഖപ്രദമായ ഇരിപ്പിടങ്ങൾ, എയർഫ്ലിക്സ് ഇൻ-ഫ്ലൈറ്റ് എക്സ്പീരിയൻസ് ഹബ്, എക്സ്ക്ലൂസീവ് ലോയൽറ്റി ആനുകൂല്യങ്ങള്‍ എന്നിവ എയർലൈൻ വാഗ്ദാനം ചെയ്യുന്നു.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam