08:10am 03 July 2024
NEWS
വടക്കഞ്ചേരി മുസ്ലീം പള്ളിയിൽ മോഷണം നടത്തിയ പ്രതി പിടിയിൽ
12/05/2024  01:55 PM IST
nila
 വടക്കഞ്ചേരി മുസ്ലീം പള്ളിയിൽ മോഷണം നടത്തിയ പ്രതി പിടിയിൽ

പാലക്കാട്‌: വടക്കഞ്ചേരി ഹനഫി പള്ളിയിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. തൃശ്ശൂർ ഒല്ലൂർ പെരുവൻകുളങ്ങര ഐനിക്കൽ വീട്ടിൽ നവീനാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് വടക്കഞ്ചേരി ഹനഫി പള്ളിയുടെ ഭണ്ഡാരം കുത്തിത്തുറന്ന് പ്രതി മോഷണം നടത്തിയത്. 

മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് വടക്കഞ്ചേരി പൊലീസ് ഇയാളെ പിടികൂടിയത്.  തൃശ്ശൂർ ജില്ലയിലെ ഒല്ലൂർ, പുതുക്കാട്, കൊടകര, മണ്ണുത്തി സ്റ്റേഷനുകളിലായി പത്തോളം മോഷണം കേസുകൾ ഇയാളുടെ പേരിൽ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Palakkad