04:22pm 08 July 2024
NEWS
ഇനി എച്ച്ഡി ക്വാളിറ്റിയിൽ ചിത്രങ്ങളും വീഡിയോകളും സ്റ്റാറ്റസായി പങ്കിടാം; പുതിയ ഫീച്ചർ ഇങ്ങനെ!..
11/12/2023  10:04 AM IST
web desk
ഇനി എച്ച്ഡി ക്വാളിറ്റിയിൽ ചിത്രങ്ങളും വീഡിയോകളും സ്റ്റാറ്റസായി പങ്കിടാം; പുതിയ ഫീച്ചർ ഇങ്ങനെ!..
HIGHLIGHTS

വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റാ പതിപ്പായ ആൻഡ്രോയിഡ് 2.23.26.3-ലാണ് എച്ച്ഡി സ്റ്റാറ്റസ് സപ്പോർട്ട് ലഭ്യമാവുക

ലോകത്താകമാനം ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന ഇൻസ്റ്റൻ്റ് മെസേജിംഗ് ആപ്പാണ് വാട്ട്സ്ആപ്പ്. സമൂഹ മാധ്യമങ്ങളിൽ മുൻപന്തിയിൽ നിൽകുന്ന ഒരു അപ്പ്‌കൂടിയാണിത്. ഓരോ ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനായി നിരവധി ഫീച്ചറുകളും വാട്ട്സ്ആപ്പ് ദിനംപ്രതി പുറത്തിറക്കുന്നു. 

വാട്സാപ്പിൽ ഇപ്പോൾ പുതിയതായി വന്ന മാറ്റങ്ങൾ നിരവധിയാണ്. ചാറ്റ് ലോക്ക്, എച്ച്ഡി ഫോട്ടോ ഓപ്ഷൻ, സന്ദേശങ്ങൾക്കുള്ള എഡിറ്റ് ബട്ടൺ, സ്‌ക്രീൻ പങ്കിടൽ, വാട്സ്ആപ്പ് ചാനൽ തുടങ്ങിയവ അവയിൽ ഉൾപെടുന്നു. ഇവയെല്ലാം വളരെ പ്രധാനപ്പെട്ട വാട്ട്‌സ്ആപ്പ് സവിശേഷതകളും, അവ പലതരത്തിൽ ഉപഭോക്താക്കൾക്ക് സഹായകവുമാകുന്നു. ഇപ്പോഴിതാ, വാട്ട്‌സ്ആപ്പിൽ ഒരു പുതിയ ഫീച്ചർ ആണ് പുറത്തിറക്കാൻ ഒരുങ്ങുന്നത്.

ഇത്തവണ സ്റ്റാറ്റസിലാണ് വാട്സ്ആപ്പ് പുതിയ അപ്ഡേഷനുകൾ കൊണ്ട് വന്നിരിക്കുന്നത്. എച്ച്ഡി ക്വാളിറ്റിയിൽ ചിത്രങ്ങളും വീഡിയോകളും സ്റ്റാറ്റസായി പങ്കിടാൻ ഉപഭോക്താക്കൾക്ക് സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ ഫീച്ചർ പരീക്ഷണ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് ലഭ്യമാക്കിയിട്ടുണ്ട്.

വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റാ പതിപ്പായ ആൻഡ്രോയിഡ് 2.23.26.3-ലാണ് എച്ച്ഡി സ്റ്റാറ്റസ് സപ്പോർട്ട് ലഭ്യമാവുക. എച്ച്ഡി ക്വാളിറ്റിയിൽ പങ്കുവയ്ക്കുന്നതിനായി പ്രത്യേക ഓപ്ഷനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. അതിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ ഉപഭോക്താക്കൾക്ക് ഉയർന്ന റെസലൂഷൻ ഫോട്ടോകളും, വീഡിയോകളും തിരഞ്ഞെടുക്കാൻ കഴിയും.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
LIFE