11:54am 08 July 2024
NEWS
വയനാട് ലോക്സഭാ സീറ്റിനെ ചൊല്ലി ഇന്ത്യാ സഖ്യത്തിൽ തർക്കം
23/09/2023  01:42 PM IST
nila
വയനാട് ലോക്സഭാ സീറ്റിനെ ചൊല്ലി ഇന്ത്യാ സഖ്യത്തിൽ തർക്കം
HIGHLIGHTS

രാഹുൽ ​ഗാന്ധി ബിജെപിക്കെതിരെ മറ്റേതെങ്കിലും സംസ്ഥാനത്ത് മത്സരിക്കണമെന്നും സിപിഐ നിർവാഹക സമിതിയിൽ  ഉയർന്ന ആവശ്യം.

വയനാട് ലോക്സഭാ സീറ്റിനെ ചൊല്ലി ഇന്ത്യാ സഖ്യത്തിൽ തർക്കം. കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയുടെ സിറ്റിം​ഗ് മണ്ഡലമാണ് വയനാട്. സിപിഐ കേരളത്തിൽ മത്സരിക്കുന്ന നാല് പാർലമെന്റ് സീറ്റുകളിൽ ഒന്നും ഇതാണ്. കഴിഞ്ഞ തവണ സിപിഐ സ്ഥാനാർത്ഥിയായ സത്യൻ മൊകേരിയെ പരാജയപ്പെടുത്തിയാണ് രാഹുൽ ​ഗാന്ധി ലോക്സഭയിലെത്തിയത്. എന്നാൽ, വരുന്ന തെരഞ്ഞെടുപ്പിൽ രാഹുൽ ​ഗാന്ധി വയനാട്ടിൽ മത്സരിക്കരുതെന്ന ആവശ്യമാണ് ഇപ്പോൾ സപിഐ മുന്നോട്ടു വെക്കുന്നത്. 

സിപിഐ നിർവാഹക സമിതിയിൽ രാജ്യസഭ എം പി പി സന്തോഷ് കുമാറാണ് ഈ അഭിപ്രായമുന്നയിച്ചത്. സിപിഐക്കെതിരെ വയനാട്ടിൽ രാഹുൽ ​ഗാന്ധി മത്സരിച്ചാൽ അത്ഇന്ത്യ സഖ്യത്തിന്റെ കൂട്ടായ മുന്നോട്ട് പോക്കിനെ ബാധിക്കുമെന്നാണ് വിമർശനം. കേരളത്തിലെ നേതാക്കൾ വയനാട്ടിൽ രാഹുലിനോട്  മത്സരിക്കാൻ ആവശ്യപ്പെട്ടു എന്നതിലും അദ്ദേഹം വിമർശനമുയർത്തി. രാഹുൽ ​ഗാന്ധി ബിജെപിക്കെതിരെ മറ്റേതെങ്കിലും സംസ്ഥാനത്ത് മത്സരിക്കണമെന്നും സിപിഐ നിർവാഹക സമിതിയിൽ  ഉയർന്ന ആവശ്യം. 

നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിൽ കോൺഗ്രസ് മറ്റ് പാർട്ടികളെയും പരിഗണിക്കണമെന്ന് സിപിഐ അഭിപ്രായപ്പെട്ടിരുന്നു. ബിജെപിയെ തോൽപിക്കുകയെന്നതാണ് ആദ്യ ലക്ഷ്യമെന്നും കോൺ​ഗ്രസ് ഇക്കാര്യം സീറ്റ് വിഭജനത്തിലടക്കം പരി​ഗണിക്കുമെന്നാണ് കരുതുന്നതെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി രാജ അന്ന് പറഞ്ഞിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA