11:11am 08 July 2024
NEWS
രാജ്യത്ത് ഏകീകൃത സിവിൽകോഡ് നടപ്പാക്കണമെന്ന് അരവിന്ദ് കെജ്രിവാൾ
30/10/2022  04:43 PM IST
nila
രാജ്യത്ത് ഏകീകൃത സിവിൽകോഡ് നടപ്പാക്കണമെന്ന് അരവിന്ദ് കെജ്രിവാൾ
HIGHLIGHTS

ഗുജറാത്തിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ ആരംഭിച്ചതിന് പിന്നാലെയാണ് രാജ്യമാകെ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാത്തതിന്റെ പേരിൽ കെജ്രിവാൾ ബിജെപിക്കെതിരെ രം​ഗത്ത് വന്നത്. 

ന്യൂഡൽഹി: രാജ്യത്ത് ഏകീകൃ സിവിൽകോഡ് നടപ്പിലാക്കത്തതിന്റെ പേരിൽ ബിജെപിയെ രൂക്ഷമായി വിമർശിച്ച് ആം ആദ്മി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. ​ഗുജറാത്തിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ ആരംഭിച്ചതിന് പിന്നാലെയാണ് രാജ്യമാകെ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാത്തതിന്റെ പേരിൽ കെജ്രിവാൾ ബിജെപിക്കെതിരെ രം​ഗത്ത് വന്നത്. 

'ബി.ജെ.പിയുടെ ഉദ്ദേശം മോശമാണ്. ഭരണഘടനയുടെ 44-ാം അനുച്ഛേദ പ്രകാരം ഏകീകൃത സിവിൽ കോഡ് നടപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് വ്യക്തമായി പറയുന്നുണ്ട്. അതിനാൽ സർക്കാർ ഏകീകൃത സിവിൽ കോഡ് ഉണ്ടാക്കണം. എല്ലാ സമുദായങ്ങളുടെയും സമ്മതത്തോടെ എല്ലാവരെയും വിശ്വാസത്തിലെടുത്തുകൊണ്ടും ഏകീകൃത സിവിൽ കോഡ് നടപ്പാക്കണം' കെജ്രിവാൾ പറഞ്ഞു. 

'ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പി എന്താണ് ചെയ്തത്? അവർ ഒരു കമ്മിറ്റി രൂപീകരിച്ചു, സംസ്ഥാന തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം ഒന്നും ചെയ്തില്ല. തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ചു, ഇവിടെയും ഒന്നും നടപ്പാക്കില്ല,' 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോഡ് നടപ്പാക്കാൻ ബിജെപി കാത്തിരിക്കുകയാണോ എന്നും കെജ്രിവാൾ ചോദിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL