11:51am 01 July 2024
NEWS
ദിവസവും മലവിസർജ്ജനം നടത്തുന്നയാളാണോ നിങ്ങൾ? എങ്കിൽ വര്‍ഷം 1.40 കോടി രൂപ വരെ സമ്പാദിക്കാം

24/05/2024  04:30 PM IST
nila
ദിവസവും മലവിസർജ്ജനം നടത്തുന്നയാളാണോ നിങ്ങൾ? എങ്കിൽ വര്‍ഷം 1.40 കോടി രൂപ വരെ സമ്പാദിക്കാം

ദിവസവും മലവിസർജ്ജനം നടത്തുന്നയാളാണോ നിങ്ങൾ? എങ്കിൽ വർഷം 1.40 കോടി രൂപ വരെ സമ്പാദിക്കാം. വെറുതെ പറയുന്നതല്ല കേട്ടോ. മനുഷ്യ വിസർജ്ജ്യം നല്ല വില കൊടുത്ത് വാങ്ങുന്നത് ഹ്യൂമൻ മൈക്രോബ്‌സ് എന്ന സ്ഥാപനമാണ്. അമേരിക്കയും കാനഡയും ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനമാണ് മനുഷ്യന്റെ കുടലിനുള്ളിലുള്ള ബാക്ടീയകളും സൂക്ഷ്മജീവികളും എങ്ങനെയാണ് ആരോ​ഗ്യത്തെ സ്വാധീനിക്കുന്നതെന്ന് ​ഗവേഷണം നടത്തുന്നത്. മനുഷ്യർക്ക് വരാനുള്ള രോ​ഗങ്ങളെ കുറിച്ചും ഈ പഠനങ്ങളിലൂടെ മുൻകൂട്ടി അറിയാൻ കഴിയുമെന്നാണ്  ഹ്യൂമൻ മൈക്രോബ്‌സ് പറയുന്നത്. 

ഈ ​ഗവേഷണത്തിന്റെ ഭാ​ഗാമായാണ് ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നും ഇവർ മനുഷ്യന്റെ വിസർജ്യം ശേഖരിക്കുന്നത്. ഒരു സാംപിളിന് 500 ഡോളർ (ഏകദേശം 41,000 രൂപ) ആണ് ഇവർ നൽകി വരുന്നത്. ദിവസവും മലവിസർജനം നടത്തുന്നയാളാണെങ്കിൽ അവർ ഒരു വർഷം 1.40 കോടി രൂപ വരെ നിങ്ങൾക്ക് നൽകും. ലോകമെമ്പാടുമുള്ള ആളുകളിൽ നിന്ന് തങ്ങൾ ഇത്തരത്തിൽ മലം സംഭാവനയായി സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

പണം നിങ്ങൾക്ക് ആവശ്യത്തിന് ഇല്ലെന്ന് തോന്നുകയാണെങ്കിൽ അത് സ്വയം തീരുമാനിക്കാനുള്ള അവസരവുമുണ്ടെന്ന് കമ്പനിയുടെ വെബ്‌സൈറ്റിൽ വ്യക്തമാക്കുന്നു. ‘മലം ദാനം’ ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിന് വെബ്‌സൈറ്റിൽ ഒരു വീഡിയോയും അവർ നൽകിയിട്ടുണ്ട്. മനുഷ്യ വിസർജ്യത്തിന്റെ ആവശ്യകതയും അത് ഒരാളുടെ ജീവനെ എങ്ങനെ സംരക്ഷിക്കുമെന്നും ഈ വീഡിയോയിൽ വ്യക്തമാക്കുന്നു.

മലം ദാനം ചെയ്യുന്നവരെ തെരഞ്ഞെടുത്തു കഴിഞ്ഞാൻ കമ്പനി അവർക്ക് മുൻകൂറായി പണം നൽകും. അതിന് ശേഷം ഡ്രൈ ഐസ് ഉപയോഗിച്ച് തങ്ങളുടെ മലം അയച്ചു നൽകണം. ഇത്തരത്തിലുള്ള മലം ദാതാക്കളുടെ വിശദവിവരങ്ങൾ പുറത്തുവിടില്ലെന്നും ഹ്യൂമൻ മൈക്രോബ്‌സ് ഉറപ്പ് നല്കുന്നു. അതേസമയം, ഈ ‘മലംദാന’ത്തിന് അനുയോജ്യരായ 0.1 ശതമാനം ആളുകളെ മാത്രമെ ആവശ്യമുള്ളൂവെന്ന് കമ്പനി വ്യക്തമാക്കി.

തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന ഹോസ്റ്റ്-നേറ്റീവ് സൂക്ഷ്മാണുക്കളുള്ള 0.1 ശതമാനത്തിൽ താഴെയുള്ള ആളുകളെ തിരിച്ചറിയാനും അവരെ വൈദ്യശാസ്ത്ര രംഗത്തുള്ളവരുമായും ഗവേഷകർ, ആശുപത്രികൾ, വിവിധ ചികിത്സാ പരീക്ഷണങ്ങൾ നടത്തുന്നവർ എന്നിവരുമായി ബന്ധിപ്പിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. ഗുരുതമായ മാനസികാരോഗ്യ വെല്ലുവിളി നേരിടുന്ന രോഗികളെ ഇത് സൗഖ്യപ്പെടുത്തുമെന്ന് ഗവേഷകർ പറയുന്നു. ഇതിന് പുറമെ പലവിധത്തിലുള്ള ദഹനസംബന്ധിയായ അസുഖങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്നും ഗവേഷകർ കരുതുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
HEALTH