12:17pm 08 July 2024
NEWS
ബിജെപി വിരുദ്ധ ചേരിയുടെ ഐക്യം രൂപപ്പെടുന്നു
09/06/2023  11:04 AM IST
nila
Meta has now launched its subscription model 'Meta Verified' in India as well.
HIGHLIGHTS

ജൂണ്‍ 23 ന് ബിജെപി വിരുദ്ധ പ്രതിപക്ഷ പാർട്ടികളുടെ യോ​ഗം പാട്നയിൽ നടത്താനാണ് നിതീഷ് കുമാർ ലക്ഷ്യമിടുന്നത്. 

ന്യൂഡൽഹി: പ്രധാനമന്ത്രിപദം ലക്ഷ്യമിട്ട് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണയേറുന്നു. പ്രതിപക്ഷ പാർട്ടികളുടെ ഐക്യം രൂപപ്പെടുത്താൻ നിതീഷ് കുമാർ ശ്രമങ്ങൾ ആരംഭിച്ചിരുന്നു. കോൺ​ഗ്രസ് വിരുദ്ധ ചേരിയിലുള്ള പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും നിതീഷ് കുമാറിന്റെ നീക്കങ്ങൾക്ക് പിന്തുണ നൽകിയിട്ടുണ്ട് എന്നാണ് നേരത്തേ ആർജെഡി - ജെഡിയു നേതാക്കൾ വ്യക്തമാക്കിയിരുന്നത്. ഇപ്പോഴിതാ, നിതീഷ് കുമാറിന്റെ പ്രതിപക്ഷ ഐക്യമെന്ന ആശയത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് എൻസിപി നേതാവ് ശരത് പവാർ.

ജൂൺ 23 ന് ബിജെപി വിരുദ്ധ പ്രതിപക്ഷ പാർട്ടികളുടെ യോ​ഗം പാട്നയിൽ നടത്താനാണ് നിതീഷ് കുമാർ ലക്ഷ്യമിടുന്നത്. ഈ യോ​ഗത്തിൽ താനും പങ്കെടുക്കുമെന്ന് ശരത് പവാർ വ്യക്തമാക്കി. 'അദ്ദേഹം രാജ്യത്തെ പ്രധാന പ്രതിപക്ഷ നേതാക്കളെ യോഗത്തിന് ക്ഷണിച്ചിട്ടുണ്ട്, ഞാനും പോകും. ദേശീയ വിഷയങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കേണ്ട ആവശ്യമുളളതിനാലാണ് അദ്ദേഹം ഈ യോഗം വിളിച്ചിരിക്കുന്നത്. ഈ ലക്ഷ്യത്തെ പിന്തുണയ്‌ക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്.' പവാർ പറഞ്ഞു

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ, ഇടത് നേതാക്കൾ എന്നിവർ ഒരുമിച്ച് യോഗം ചേരാൻ സമ്മതിച്ചതായി രാഷ്ട്രീയ ജനതാദളും ജനതാദൾ യുണൈറ്റഡും വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, എൻസിപി അധ്യക്ഷൻ ശരദ് പവാർ, ശിവസേന (യുബിടി) ഗ്രൂപ്പ് അധ്യക്ഷൻ ഉദ്ധവ് താക്കറെ എന്നിവരും പാട്നയിലെ പ്രതിപക്ഷ സം​ഗമത്തിൽ പങ്കെടുക്കും. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL