11:00am 01 July 2024
NEWS
ബഹിരാകാശത്ത് കുടുങ്ങിയ സുനിത വില്യംസിനെയും സ​ഹയാത്രികരെയും രക്ഷിക്കാൻ ഇലോൺ മസ്കിന്റെ സ്പേസ് എക്സ് എത്തുമോ?

27/06/2024  06:02 PM IST
nila
ബഹിരാകാശത്ത് കുടുങ്ങിയ സുനിത വില്യംസിനെയും സ​ഹയാത്രികരെയും രക്ഷിക്കാൻ ഇലോൺ മസ്കിന്റെ സ്പേസ് എക്സ് എത്തുമോ?
HIGHLIGHTS

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ബഹിരാകാശയാത്രികരെയും ചരക്കുകളും കൊണ്ടുപോകുന്നതിന് അംഗീകരിച്ച ഏക വാണിജ്യ കമ്പനിയാണ് സ്പേസ് എക്സ്. 

സ്റ്റാർലൈനറിൻ്റെ ഹീലിയം ചോർച്ചയെ തുടർന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും സുനിത വില്യംസിന്റെയും സഹയാത്രികരുടെയും ഭൂമിയിലേക്കുള്ള മടക്കയാത്ര അനിശ്ചിതത്വത്തിലാണ്. സ്റ്റാർലൈനറിലെ ബഹിരാകാശ സഞ്ചാരികളായ ബാരി ബുച്ച് വിൽമോറും സുനിത വില്യംസും ജൂൺ 13ന് അകം മടങ്ങിയെത്തും എന്നായിരുന്നു നാസ മുൻപ് നിശ്ചയിച്ചിരുന്നത്. എന്നാൽ പേടകത്തിലെ ഹീലിയം ചോർച്ചയെത്തുടർന്ന് അവർ ഇപ്പോൾ ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുകയാണ്. ഇതോടെയാണ് സുനിത വില്യംസിനേയും സഹപ്രവർത്തകനായ ബുച്ച് വിൽമോറിനേയും രക്ഷപ്പെടുത്താൻ എലോൺ മസ്‌കിൻ്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സ് രംഗത്തെത്തിയേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

ഈ മാസം അഞ്ചിനാണ് ഇന്ത്യൻ വംശജയായ സുനിതയും സഹയാത്രികൻ ബച്ച് വിൽമോറും ബോയിങ്ങിന്റെ സ്റ്റാർലൈനർ ബഹിരാകാശപേടകത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത്.  ഏഴിന് ഇവർ നിലയത്തിലെത്തി. 13ന് തിരിച്ചുവരാനിരുന്നതായിരുന്നെങ്കിലും ഇവരുടെ യാത്ര പല തവണ മാറ്റിവച്ച് 26ന് ആക്കിയിരുന്നു. ഇതു വീണ്ടും മുടങ്ങി. ഈ സാഹചര്യത്തിലാണ് നാസ സ്പേസ് എക്സിന്റെ സഹായം തേടിയേക്കുമെന്ന വാർത്തകൾ പുറത്തുവരുന്നത്. 

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ബഹിരാകാശയാത്രികരെയും ചരക്കുകളും കൊണ്ടുപോകുന്നതിന് അംഗീകരിച്ച ഏക വാണിജ്യ കമ്പനിയാണ് സ്പേസ് എക്സ്. കമ്പനിയുടെ ക്രൂ ഡ്രാഗൺ ബഹിരാകാശ പേടകം സുനിതയേയും ബുച്ച് വിൽമോറിനെയും ഭൂമിയിലേക്ക് തിരികെ എത്തിക്കാൻ യാത്ര തിരിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബഹിരാകാശ യാത്രകളിൽ എതിരാളികളായ ബോയിംഗിന് വലിയ തിരിച്ചടിയാകും സ്പേസ് എക്സിന്റെ ഈ രക്ഷാ ദൗത്യം എന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD