01:04pm 05 July 2024
NEWS
ജയിലിനുള്ളിൽ തടവുകാരനുമായി ശാരീരിക ബന്ധത്തിലേർപ്പെട്ട പൊലീസുകാരി അറസ്റ്റിൽ

02/07/2024  09:58 AM IST
nila
ജയിലിനുള്ളിൽ തടവുകാരനുമായി ശാരീരിക ബന്ധത്തിലേർപ്പെട്ട പൊലീസുകാരി അറസ്റ്റിൽ

ജയിലിനുള്ളിൽ തടവുകാരനുമായി ശാരീരിക ബന്ധത്തിലേർപ്പെട്ട പൊലീസുകാരി അറസ്റ്റിൽ. സൗത്ത് വെസ്റ്റ് ലണ്ടനിലെ വാൻഡ്‌സ്വർത്ത് എച്ച്.എം. ജയിലിലെ ഉദ്യോഗസ്ഥയായ ലിൻഡ ഡിസൂസയാണ് അറസ്റ്റിലായത്. 30കാരിയായ യുവതി ജയിലിലെ തടവുകാരനുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് വനിതാ പൊലീസ് ഉദ്യോ​ഗസ്ഥയെ അറസ്റ്റ് ചെയ്തത്. 

യൂണിഫോം ധരിച്ച ഉദ്യോഗസ്ഥ ജയിലിലെ സെല്ലിൽവെച്ച് തടവുകാരനുമായി ലൈംഗികബന്ധത്തിലേർപ്പെടുന്ന വീഡിയോയാണ് പുറത്തുവന്നിരുന്നത്. ഓഫീസിൽ അപമര്യാദയായി പെരുമാറിയെന്ന കുറ്റമാണ് യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ മെട്രൊപൊളിറ്റൻ പോലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD