10:08am 01 July 2024
NEWS
ചായനൽകാൻ വൈകിയതിന്റെ പേരിൽ യുവതിയെ അമ്മായിഅമ്മ കഴുത്ത്ഞെരിച്ച് കൊലപ്പെടുത്തി

28/06/2024  12:36 PM IST
nila
ചായനൽകാൻ വൈകിയതിന്റെ പേരിൽ യുവതിയെ അമ്മായിഅമ്മ കഴുത്ത്ഞെരിച്ച് കൊലപ്പെടുത്തി

ചായനൽകാൻ വൈകിയതിന്റെ പേരിൽ യുവതിയെ അമ്മായിഅമ്മ കഴുത്ത്ഞെരിച്ച് കൊലപ്പെടുത്തി. ഹൈദരാബാദ് സ്വദേശിനിയായ അജ്‌മിരി ബീഗം(28)എന്ന യുവതിയാണ് മരിച്ചത്. യുവതിയുടെ ഭർതൃമാതാവ് ഫർസാനയാണ് യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവങ്ങളുടെ തുടക്കം. സംഭവം നടക്കുമ്പോൾ അജ്‌മിരിയുടെ ഭർത്താവ് അബ്ബാസും രണ്ട് കുട്ടികളും വീട്ടിലുണ്ടായിരുന്നില്ല. ഫർസാന ചായയുണ്ടാക്കാൻ മരുമകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സമയമേറെ ആയിട്ടും യുവതി ചായ നൽകാതിരുന്നതോടെ അടുക്കളയിലെത്തിയ ഫർസാന അജ്‌മിരിയെ താഴെ തള്ളിയിട്ട ശേഷം ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL