10:49am 08 July 2024
NEWS
സൗന്ദര്യമില്ലെന്നാരോപിച്ച് യുവതിയെ അമ്മിക്കുട്ടികൊണ്ട് മർദ്ദിച്ച ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്

03/07/2024  09:34 AM IST
nila
 സൗന്ദര്യമില്ലെന്നാരോപിച്ച് യുവതിയെ അമ്മിക്കുട്ടികൊണ്ട് മർദ്ദിച്ച ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്

കണ്ണൂർ:  സൗന്ദര്യമില്ലെന്നാരോപിച്ച് യുവതിയെ അമ്മിക്കുട്ടികൊണ്ട് മർദ്ദിച്ച ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്. കണ്ണൂർ പാടിയോട്ടുചാലിലെ അനസ്, ബന്ധുക്കളായ റുഖിയ, മൈമൂന എന്നിവർക്കെതിരെയാണ്  ചെറുപുഴ പോലീസ് കേസെടുത്തത്. അനസിന്റെ ഭാര്യ അരവൻചാൽ ചള്ളച്ചാൽ റോഡിലെ ഓലിയൻവീട്ടിൽ രഹ്ന റഹ്‌മാന്റെ (28) പരാതിയിലാണ് പൊലീസ് നടപടി.

2016 മേയ് എട്ടിനാണ് അനസും രഹ്നയും തമ്മിൽ വിവാഹം നടക്കുന്നത്. വിവാഹിതരായ ഇരുവരും ഒന്നിച്ച് താമസിച്ചുവരുന്നതിനിടെ സൗന്ദര്യമില്ലെന്ന് ആക്ഷേപിക്കുകയും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചുവെന്നുമാണ് പരാതി. കഴിഞ്ഞ 29-ന് രാത്രി ഒൻപതിന് ഒന്നാംനിലയിലെ കിടപ്പുമുറിയിൽവെച്ച് മർദിച്ചപ്പോൾ ഭയന്ന് അടുക്കളയിലേക്ക് ഓടിയ തന്നെ പിന്നാലെ വന്ന് അമ്മിക്കുട്ടികൊണ്ട് വലത് കൈയ്ക്കും നടുവിനും മർദിച്ചുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur