07:28am 29 June 2024
NEWS
40 കഴിഞ്ഞ സ്ത്രീകളാണോ? ജീവിതം കൂടുതൽ ആസ്വാദ്യകരമാക്കാൻ ഇക്കാര്യങ്ങൾ ചെയ്യുക
12/06/2024  08:42 AM IST
ഡോ. രേവതി മണി ബാലൻ, ചെന്നൈ
40 കഴിഞ്ഞ സ്ത്രീകളാണോ? ജീവിതം കൂടുതൽ ആസ്വാദ്യകരമാക്കാൻ ഇക്കാര്യങ്ങൾ ചെയ്യുക

നാൽപ്പത് കഴിഞ്ഞ സ്ത്രീകൾ രണ്ടു വിഭാഗത്തിൽപ്പെടുന്നവരാണ്. ഒന്ന്- തങ്ങളുടെ ജീവിതം അസ്തമിച്ചു, വാർദ്ധക്യമായി എന്നു കരുതി മാനസികവും ശാരീരികവുമായി ക്ഷീണിതരാവുന്നവർ. രണ്ട്- ഇല്ല എന്റെ ജീവിതം ഇനിയാണ്. ഇതുവരെ ഞാൻ മറ്റുള്ളവർക്കുവേണ്ടി ജീവിച്ചു. ഇനി ഞാൻ എനിക്കുവേണ്ടി ആസ്വദിച്ച് ഉത്സാഹപൂർവ്വം ജീവിക്കാൻ പോവുകയാണ് എന്ന് തീരുമാനിച്ച് ജീവിക്കാൻ ഒരുങ്ങുന്നവർ. ഇതിൽ രണ്ടാമത്തെ വിഭാഗത്തിൽപ്പെട്ടവരാവണം നിങ്ങൾ. ഇവിടെ കൊടുക്കുന്ന ഹെൽത്ത് ഗൈഡ് സശ്രദ്ധം വായിക്കുക. അതിൻപ്രകാരം മുന്നോട്ടു പോകുക. യൗവ്വനവും ഊർജ്ജവും താനേ കൈവരും.

നാൽപ്പതിനുശേഷം ആർത്തവവിരാമം (മെനോപസ്) ശാരീരികമായി ഉണ്ടാക്കുന്ന മാറ്റങ്ങളെ സന്തോഷത്തോടെ സ്വീകരിക്കുക. സാധാരണ ഈ പ്രായക്കാരിൽ ഉണ്ടാവുന്ന സംശയങ്ങളും അതിനുള്ള മറുപടിയും ഒരു പരിധിയോളം ഇവിടെ വ്യക്തമായി വിവരിക്കാം. ഇതിനപ്പുറം എന്തെങ്കിലും സ്വകാര്യചോദ്യങ്ങൾ മനസ്സിലുണ്ടെങ്കിൽ അത് ഒരു കൊച്ചുഡയറിയിൽ കുറിച്ചുവെച്ച് നിങ്ങളുടെ ഡോക്ടറെ കാണുമ്പോൾ മറക്കാതെ സംശയനിവൃത്തി തേടുക. 

നാൽപ്പതിനുശേഷം സ്ത്രീകൾ 
ആഹാരരീതിയിൽ 
മാറ്റം വരുത്തേണ്ടതുണ്ടോ ? 
അവ എന്ത്, എന്തിനുവേണ്ടി ?

 യാതൊരു കാരണവശാലും ആരോഗ്യകരമായ പ്രാതൽ ഒഴിവാക്കരുത്. നല്ല പ്രഭാതഭക്ഷണം കഴിക്കയാൽ, ശരീരത്തിൽ ഹോർമോൺ മാറ്റങ്ങളെ ഉത്തേജിപ്പിച്ച് കലോറികളെ ഊർജ്ജമാക്കി മാറ്റി മദ്ധ്യാഹ്നവേളയിലെ വിശപ്പിനെ മിതപ്പെടുത്തി തടികൂടാതെ ശരീരത്തെ സംരക്ഷിക്കാനാവുന്നു. പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുള്ള മീൻ, മുട്ട, പാൽ, ചിക്കൻ എന്നിവ മാംസാഹാരപ്രിയരും പട്ടാണി, ഇലക്കറികൾ, റാഗി, സോയാ, മുളപ്പിച്ച ധാന്യങ്ങൾ, പരിപ്പുവർഗ്ഗങ്ങൾ എന്നിവ സസ്യാഹാരപ്രിയരും കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് തലച്ചോറിൽ സെറട്ടോണിന്റെ ഉൽപ്പാദനം വർദ്ധിച്ച്  മാനസികപിരിമുറുക്കം, മനസ്സിന്റെ ക്ഷീണം എന്നിവ മാറ്റി മറവിയും മന്ദതയും കുറച്ച് ഉത്സാഹഭരിതരാവാൻ സഹായിക്കുന്നു.
നാര് സമൃദ്ധിയായിട്ടുള്ള പഴവർഗ്ഗങ്ങൾ (ജൂസുകൾ ഒഴിവാക്കുക), സ്റ്റാർച്ച് ഇല്ലാത്ത മലക്കറികൾ, കൊഴുപ്പില്ലാത്ത പോപ്പ് കോൺ, ബീൻസ്, കാരറ്റ്, വെള്ളരി എന്നിവ ഹൃദയാഘാതം, ഹൃദ്‌രോഗം രക്തക്കുഴലിൽ അനാവശ്യമായി അടിഞ്ഞുകൂടുന്ന കൊഴുപ്പ്, വൻകുടൽ കാൻസർ എന്നിവയുണ്ടാവാതെ തടയുന്നു. കാർബോഹൈഡ്രേറ്റുകൾ പൂർണ്ണമായും ഒഴിവാക്കാതെ അവ കുറയ്‌ക്കേണ്ടതാണ്. അതിലൂടെ പൊണ്ണത്തടി, പ്രമേഹം എന്നീ രോഗങ്ങൾ തടയാനാവും. മധുരം, ഐസ്‌ക്രീം, കേക്ക് ഇവയൊക്കെ ഒഴിവാക്കുന്നതാണ് നല്ലത്.

സ്‌ക്രീനിങ് ചെയ്യേണ്ടത് 
അത്യന്താപേക്ഷിതമാണോ? 
എങ്കിൽ ഏതൊക്കെ പരിശോധനകൾ 
എത്ര സമയത്തെ ഇടവേളകളിൽ ചെയ്യണം? 
ഏതൊക്കെ രോഗങ്ങൾ മുൻകൂട്ടി 
മനസ്സിലാക്കാനും തടയാനും കഴിയും ?

രക്തത്തിലെ പഞ്ചസാരയുടെ അളവും, രക്തസമ്മർദ്ദവും പരിശോധിക്കണം. നേരത്തേ പ്രമേഹവും രക്തസമ്മർദ്ദവുമുള്ളവർ മൂന്നുമാസത്തിൽ ഒരിക്കലും, ഈ രോഗങ്ങൾ വരാൻ സാദ്ധ്യതയുള്ളവർ ആറുമാസത്തിലൊരിക്കലും, ഇതുവരെ ഈ രോഗങ്ങൾ ഇല്ലാത്തവർ വർഷത്തിൽ ഒരിക്കലും പരിശോധിക്കേണ്ടതാണ്. ഒപ്പം രക്തത്തിൽ കൊഴുപ്പ്, ഉപ്പ് എന്നിവ എത്രമാത്രം ഉണ്ടെന്നുള്ളതും പരിശോധിച്ച് മനസ്സിലാക്കിവെയ്ക്കുന്നത് നല്ലതാണ്. പല്ല്, കണ്ണ്, ഹൃദയം, കാൽപാദം, മൊത്തം ശരീരപരിശോധന എന്നിവ വർഷത്തിൽ ഒരിക്കൽ ചെയ്യാം. രക്തം പരിശോധിക്കുന്നതിനായി നിങ്ങൾ ചെലവ് ചെയ്യേണ്ടതില്ല. അടുത്തുള്ള പ്രൈമറി ഹെൽത്ത് സെന്ററുകൾ, സർക്കാർ ആശുപത്രികൾ എന്നിവിടങ്ങളിലെല്ലാം പകരാത്ത രോഗവിഭാഗം പരിശോധനാനിലയങ്ങൾ പ്രവർത്തിക്കുന്നുണ്ടാവും. അവിടെച്ചെന്ന് സ്‌ക്രീനിങ് നടത്താവുന്നതാണ്.

മാമ്മോഗ്രാം എന്നാൽ എന്താണ്? 
അത് വേദനയുള്ള പരിശോധനാരീതിയാണോ? 
നിർബന്ധമായും എല്ലാവരും 
ഇത് ചെയ്യണമെന്നുണ്ടോ? 
എങ്കിൽ ഏത് പ്രായം മുതൽ എത്ര കാലം 
ഇടവേളയിൽ ഈ പരിശോധന ചെയ്യണം?

മാമ്മോഗ്രാം എന്നത് എക്‌സ്‌റേരശ്മികളിലൂടെ രണ്ട് തകിടുകൾക്കിടയിൽ രണ്ട് മറിടങ്ങളും വെച്ച് പ്രത്യേകം പ്രത്യേകം ചിത്രമെടുത്ത് താരതമ്യപ്പെടുത്തി നോക്കുന്നതാണ്. അൾട്രാസൗണ്ട് എന്ന് പറയുന്ന അമിതമായ വൈബ്രേഷനുള്ള ശബ്ദതരംഗങ്ങളെ ചെലുത്തിയും മാറിടത്തിലുള്ള കട്ടികളുടെ അളവ്, അവയുടെ സ്വഭാവം, അവ വളരുന്ന വേഗത, ഖര-ദ്രവ അവസ്ഥ എന്നിവ മനസ്സിലാക്കാം. ഇതിന് യാതൊരു തരത്തിലുള്ള വേദനയോ റേഡിയേഷനോ ഇല്ല. നാൽപ്പത് കഴിഞ്ഞ സ്ത്രീകൾ എല്ലാവരും മൂന്നുവർഷത്തിൽ ഒരിക്കൽ ഈ പരിശോധന നടത്തുന്നത് വളരെ നല്ലതാണ്.
50 വയസ്സിനുശേഷവും ആർത്തവം തുടരുന്നവർ, അധികകാലം ഗർഭനിരോധനഗുളികകൾ കഴിച്ചവർ, 30 വയസ്സിനുശേഷം ആദ്യപ്രസവം നടന്നവർ, പ്രസവിക്കാത്തവർ, കുട്ടികൾക്ക് മുലപ്പാൽ കൊടുക്കാതിരുന്നവർ എന്നിവർ ഈ പരിശോധന നടത്തേണ്ടവരാണ്. മാറിടം സ്വയം പരിശോധന എന്നത് വളരെ ലളിതമായ രീതിയാണ്. സ്ത്രീകൾ ഓരോ മാസവും പീരിയഡ് കഴിഞ്ഞശേഷം ഏഴുദിവസം കഴിഞ്ഞ് കണ്ണാടി മുമ്പാകെ നിന്ന് നേരെ കൈകൾ ഉയർത്തിയും, കിടന്നും പരിശോധിക്കണം.
കൈകൾകൊണ്ട് തടവുമ്പോൾ ചെറിയ കട്ടികൾ ഉള്ളതായി കാണപ്പെടുക, പെട്ടെന്ന് സ്തനങ്ങളുടെ അളവുകളിൽ വലിയ വ്യത്യാസം അനുഭവപ്പെടുക, മുലക്കാമ്പിന് ചുറ്റും നാളുകളായി ഉണങ്ങാത്ത വ്രണങ്ങൾ, മുലക്കാമ്പിൽ നിന്നും രക്തമോ ചലമോ വരിക, കാമ്പ് ഉള്ളിലേക്ക് വലിഞ്ഞിരിക്കുക, സ്തനങ്ങളുടെ ചർമ്മത്തിന് ചുളിവുകളോ, വിള്ളലോ കാണപ്പെടുക, ആർത്തവദിവസങ്ങൾ ഒഴികെയുള്ള ദിവസങ്ങളിലും സ്തനങ്ങളിൽ വേദന അനുഭവപ്പെടുക എന്നീ ലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻതന്നെ ഡോക്ടറെക്കണ്ട് വിശദമായ പരിശോധനകൾ നടത്തേണ്ടതാണ്.

സെർവിക്‌സ് കാൻസറിനുളള 
പരിശോധനകൾ എന്തെല്ലാമാണ്? 
എവിടെയാണ് ഈ പരിശോധന ചെയ്യേണ്ടത് ?

മുപ്പത് വയസ്സിനുമുകളിലുള്ള എല്ലാവരും മൂന്നുവർഷത്തിലൊരിക്കൽ പാപ്‌സ്മിയർ ടെസ്റ്റ് നടത്തേണ്ടതാണ്. ഹ്യൂമൻ പാപ്പിലോമ വൈറസിന്റെ ഇൻഫെക്ഷനിലൂടെയാണ് ഈ കാൻസർ ഉണ്ടാവുന്നത്. പാപ്‌സ്മിയർ, ഒജഢ ടെസ്റ്റ്, ബയോപ്‌സി എന്നീ ദശപരിശോധന, സൂക്ഷ്മസൂചിയിലൂടെ ദ്രവം എടുത്ത് പരിശോധന എന്നിങ്ങനെ പല മാർഗ്ഗങ്ങളിലൂടെ ഈ പരിശോധന നടത്തുന്നു. വേദന രഹിതവും അധികം സമയമെടുക്കാതെയും ചെയ്യപ്പെടുന്ന ലളിതമായ പരിശോധനാ രീതിയാണിത്. 
പെൺകുട്ടികൾ 10-11 വയസ്സിനുള്ളിൽ ഒജഢ പ്രതിരോധ കുത്തിവെയ്പ് നടത്തുന്നത് നല്ലതാണ്. ആറുമാസത്തിനുള്ളിൽ മൂന്നുതവണ ഈ കുത്തിവെയ്പ്പ് നടത്താം. അത് ചെയ്യാത്തവർക്ക് 45 വയസ്സിനുള്ളിൽ എപ്പോൾ വേണമെങ്കിലും ഈ കുത്തിവെയ്പ്പ് നടത്താം.

എല്ലുമെലിയുക, അഥവാ ഓസ്റ്റിയോ 
പൊറോസിസ് ഉണ്ടെങ്കിൽ അതിനെ തടയാൻ 
എന്ത് ആഹാരമാണ് കഴിക്കേണ്ടത്? 
പ്രത്യേകിച്ച് കാത്സ്യം, വിറ്റാമിൻ 'ഡി' 
അടങ്ങിയിട്ടുള്ള ആഹാരങ്ങൾ 
ഏതൊക്കെയാണ്? അവ ഒരു ദിവസത്തേക്ക് 
എത്ര ആവശ്യമുണ്ട് ?

 40 വയസ്സിനുമുകളിലുള്ള എല്ലാ സ്ത്രീകൾക്കും എല്ലുമെലിച്ചിൽ ഉണ്ടാവുന്നതിനുള്ള സാദ്ധ്യത ഏറെയാണ്. ശരിക്കും പറഞ്ഞാൽ, അതിനുമുമ്പുള്ള പത്തുവർഷങ്ങൾ, അതായത് 30 വയസ്സുമുതൽ ഓരോ സ്ത്രീയും കാത്സ്യം, വിറ്റാമിൻ 'ഡി'യുടെ അപര്യാപ്തത നികത്താൻ തയ്യാറാവണം.

ആഹാരങ്ങൾ
പാൽ, സോയാപാൽ, തൈര്, ചീസ്, ബദാം, റാഗി, ഓറഞ്ച് ജ്യൂസ്, അത്തിപ്പഴം, മത്തി, ബ്രോക്കോളി, ഇലക്കറികൾ (ചീര).
ദിവസവും 30 മുതൽ 50 മിനിറ്റ് സൂര്യപ്രകാശം ഏറ്റാലും വിറ്റാമിൻ ഡിയുടെ ആവശ്യകത പൂർത്തിയാക്കാനാവും. കാത്സ്യത്തിന്റെ അളവ് 1000 മി.ഗ്രാം, വിറ്റാമിൻ ഡി 400 മുതൽ 800 ഐ.യു. ലഭിക്കാൻ ശ്രദ്ധിച്ചാൽ മതി.

ലൈംഗിക കാര്യങ്ങളിലെ താൽപ്പര്യമില്ലായ്മ 
മെനോപസിന്റെ ലക്ഷണമാണോ? 

മെനോപസുമായി ബന്ധപ്പെട്ട് ഈസ്ട്രജൻ ഹോർമോൺ കുറയാൻ തുടങ്ങുന്നതും ഉറക്കമില്ലായ്മ, ജനനേന്ദ്രിയത്തിൽ വരൾച്ച എന്നീ വിഷയങ്ങളും ലൈംഗികതാൽപ്പര്യം കുറയുന്നതിനുള്ള കാരണങ്ങളായി പറയപ്പെട്ടാലും, പൂർണ്ണമായും ഹോർമോണുകൾ കാരണമോ, ശാരീരികമായ കാരണങ്ങളാലോ മാത്രം ലൈംഗിക വികാരം കുറയുന്നുവെന്ന് പറയാനാവില്ല. ഇണയുമായിട്ടുള്ള അറ്റാച്ച്‌മെന്റും കൂടിയാണ് സെക്‌സിൽ താൽപ്പര്യം വർദ്ധിപ്പിക്കയെന്നതുകൂടി ഓർക്കുക. ദിവസവും മുപ്പതുമിനിറ്റിൽ കുറയാത്ത വ്യായാമം, ആരോഗ്യകരമായ ആഹാരം, നല്ല ഉറക്കം, ഇണയുമായിട്ടുള്ള സന്തോഷകരമായ യാത്രകൾ ഇവയൊക്കെ ലൈംഗികതാൽപ്പര്യക്കുറവിനെ പരിഹരിക്കും.

മാനസികമായ തളർച്ചയ്ക്കുള്ള 
പരിഹാരം എന്താണ് ?

 45 മുതൽ 60 വയസ്സുവരെയുള്ള സ്ത്രീകൾ ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നു. സെക്‌സ്‌ഹോർമോണുകൾ കുറയാൻ തുടങ്ങുന്നതോടെ ഡിപ്രഷൻ ഇരട്ടിയാവുന്നു. എങ്കിൽ നിങ്ങൾ സൈക്കാട്രിസ്റ്റിനെ കണ്ട് ഒഞഠ എന്ന് പറയുന്ന  ഹോർമോൺ റീപ്ലെയ്‌സുമെന്റ് തെറാപ്പി എടുക്കാവുന്നതാണ്. മനോവിഷമം (ടൃേല)ൈ ഇവ മൂലം ഡിപ്രഷൻ ഉണ്ടാവാം. ഞാൻ വിജയകരമായി ജീവിച്ചുവോ? എന്റെ കുടുംബത്തിനുവേണ്ടി ഞാൻ ചെയ്തതൊക്കെ ശരിയാണോ? എനിക്ക് എന്തുകൊണ്ട് കുട്ടികളുണ്ടായില്ല? ഇനി എനിക്കുവേണ്ടി പ്രത്യേകം എന്തുചെയ്യാം ഇതിനൊക്കെ ഉത്തരമായി താഴെപ്പറയുന്ന പഞ്ചതന്ത്ര രീതികൾ പഠിക്കാം.
(1) വ്യായാമം, (2)യോഗ, ധ്യാനം, (3) ആരോഗ്യകരമായ (സത്തുള്ള) ആഹാരം, (4) നല്ല ഉറക്കം (5) ജീവിത രീതിയിൽ ചിട്ടയായ മാറ്റം.

40 വയസ്സിനുശേഷം പ്രസവിക്കുമ്പോഴുള്ള 
റിസ്‌ക്ക് എന്തൊക്കെയാണ്? ഈ പ്രായത്തിൽ 
ആരോഗ്യമുള്ള കുട്ടികളുണ്ടാവാൻ 
ആഗ്രഹിക്കുന്ന  ദമ്പതിമാർക്ക് സുരക്ഷിതമായി 
പ്രസവിക്കാൻ വേണ്ടിയുള്ള ഉപദേശങ്ങൾ...?

ഗർഭിണിയാവുന്ന മാതാവ് നല്ല ആരോഗ്യവതിയായിരിക്കണമെന്ന കാര്യത്തിൽ ഉറപ്പുവരുത്തേണ്ടത് വളരെ അത്യാവശ്യമാണ്. 40 നുമുകളിൽ ഗർഭിണികളാവുന്ന സ്ത്രീകൾ നേരിടാനിരിക്കുന്ന ചില വെല്ലുവിളികൾ ചിലത് പറയാം...

  • പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ ദീർഘകാലമായിട്ടുള്ള രോഗങ്ങൾ ഗർഭത്തിന് ദോഷം വരുത്തുക. ഗർഭിണിയാകുന്നതുകാരണം ദീർഘകാലമായിട്ടുള്ള വ്യാധികൾ തീവ്രമാകുക.
  • ഗർഭം ധരിക്കാനുള്ള സാദ്ധ്യത കുറയുക. ഗർഭഛിദ്രം  ഉണ്ടാവുക.
  •  പ്രസവസമയത്ത് എന്തൊക്കെ വെല്ലുവിളികളും ബുദ്ധിമുട്ടുകളും ഉണ്ടായാലും വളരെ ശ്രദ്ധാപൂർവ്വം റെഗുലർ ചെക്കപ്പുകൾ, ആവശ്യമുള്ള മറ്റുപരിശോധനകൾ എന്നിവ ചെയ്ത് വൈദ്യനിരീക്ഷണത്തിലാണെങ്കിൽ നാൽപ്പത് കഴിഞ്ഞാലും വിജയകരമായി പ്രസവം നിർവഹിക്കാനാവും. റെഗുലർ പീരിയഡ്‌സ് ഉണ്ടെങ്കിലും ആറുമാസത്തെ പരിശ്രമത്തിനുശേഷവും ഭ്രൂണം താങ്ങുന്നില്ലായെങ്കിൽ ഹോർമോൺടെസ്റ്റ്, ഓവുലേഷൻ ടെസ്റ്റ്, ഹിസ്റ്റോസോൾ ഫിങ്ങോഗ്രാം  (ഒടഅ), ഭർത്താവിന്റെ ശുക്ല പരിശോധന എന്നിവ നടത്തുക.

ആരോഗ്യകരമായ സമീകൃത ആഹാരം, നിത്യവും മിതമായ വ്യായാമം, ഫോളിക് ആസിഡ് ഗുളികകൾ കഴിക്കുക എന്നിവ മൂലം ജനിക്കാനിരിക്കുന്ന കുട്ടിക്ക് ജന്മവൈകല്യങ്ങൾ  (ചലൗൃമഹ ൗേയല റലളലരെേ) ഒഴിവാക്കാനാവും. ദീർഘകാലമായിട്ടുള്ള രോഗങ്ങൾക്കുവേണ്ടി മരുന്നുകഴിച്ചുകൊണ്ടിരിക്കുന്നവർ നിങ്ങളുടെ ഗൈനക്കോളജിസ്റ്റിന്റെ നിർദ്ദേശാനുസരണം മാത്രം അവ കഴിക്കുക.

നാൽപ്പത് കഴിഞ്ഞ സ്ത്രീകൾക്ക് 
ആർത്തവചക്രവേളയിൽ അമിതമായ 
രക്തപ്പോക്കുണ്ടാവുന്നത് എന്തിന്റെ 
ലക്ഷണമാണ്? എന്തുകൊണ്ടാണ് 
ഇങ്ങനെയുണ്ടാവുന്നത്? 
എന്താണിതിന് പ്രതിവിധി?

മെൻസസ് തുടങ്ങി ഏഴുദിവസത്തിനുശേഷവും രക്തംപോക്കുണ്ടെങ്കിൽ, 23 ദിവസത്തിനുള്ളിൽ വീണ്ടും ആർത്തവമുണ്ടായാൽ, 120 മില്ലിയിൽ കൂടുതൽ രക്തം നഷ്ടപ്പെട്ടാൽ, പൊതുവെ ഫൈബ്രോയിഡ് കട്ടികൾ, എന്റോമെറ്റ്‌റിയോസിസ് എന്നീ കാരണങ്ങളാലും ഉണ്ടാവാമെന്നതിനാൽ അൾട്രാ സൗണ്ട് / ഹിസ്റ്റിറോസോണോഗ്രാഫി, എന്റേസെർവിക്കൽ ബയോപ്‌സി ഇവയിൽ ഏത് നിങ്ങളുടെ ഡോക്ടർ നിർദ്ദേശിക്കുന്നുവോ അതുപ്രകാരം ചെയ്യുന്നതാണ് ഉചിതം.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MAHILARATNAM