12:07pm 08 July 2024
NEWS
കേരളത്തിന് അഭിമാനമായി മിന്നുമണിയുടെ അരങ്ങേറ്റം
09/07/2023  09:15 PM IST
nila
കേരളത്തിന് അഭിമാനമായി മിന്നുമണിയുടെ അരങ്ങേറ്റം
HIGHLIGHTS

അടുത്ത വർഷം നടക്കുന്ന ടി20 ലോകകപ്പിലും ഇനിവരുന്ന ഏഷ്യൻ ഗെയിംസിലും ഇന്ത്യൻ നീലക്കുപ്പായത്തിൽ ഓൾ റൗണ്ട് മികവുമായി മിന്നുവുണ്ടാകും എന്നാണ് പ്രതീക്ഷ. 

കേരളത്തിന് അഭിമാനമായി മിന്നുമണിയുടെ അരങ്ങേറ്റം. ബംഗ്ലാദേശുമായുള്ള ഇന്ത്യയുടെ മത്സരത്തിൽ തുടക്കകാരിയുടെ പരിഭ്രമമേതുമില്ലാതെയാണ് മിന്നുമണി മിന്നിത്തിളങ്ങിയത്. ആദ്യ ഓവറിലെ നാലാം പന്തിൽ തന്നെ വിക്കറ്റെടുത്ത് ബംഗ്ലാ ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചവയനാട് ഒണ്ടയങ്ങാടി ചോയിമൂല സ്വദേശിനി മിന്നുമണി അങ്ങനെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കും ആവേശമായി മാറി. 

മൂന്നു ഓവർ എറിഞ്ഞ് 21 റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടിയാണ് മിന്നു ഇന്ത്യ - ബം​ഗ്ലാദേശ് മത്സരത്തിൽ താരമായത്. അതേസമയം, കന്നി മത്സരത്തിൽ മിന്നുവിന് ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചില്ല. അതിന് മുമ്പ് തന്നെ ടീം ഇന്ത്യ വിജയലക്ഷ്യം കണ്ടു. മത്സരത്തിൻ ഏഴു വിക്കറ്റുകൾക്കാണ് ഇന്ത്യൻ വനിതകൾ ബം​ഗ്ലാദേശിനെ അടിയറവ് പറയിച്ചത്. 

ടോസ് നേടിയ ഇന്ത്യ ബം​ഗ്ലാദേശിനെ ബാറ്റിം​ഗിന് അയക്കുകയായിരുന്നു. ബംഗ്ലാദേശിനെ 114 റൺസിന് ഒതുക്കിയിട്ടാണ് ഇന്ത്യ ബാറ്റിം​ഗിനെതിയത്. വെടിക്കെട്ട് ബാറ്റർ ഷഫാലി വർമ റൺസൊന്നുമെടുക്കാതെ പുറത്തായെങ്കിലും ക്യാപറ്റൻ ഹർമൻ പ്രീത് കൗറാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. പതിനേഴാം ഓവറിൽ വിജയറൺ കുറിച്ചു, ഇന്ത്യൻ വനിതകൾ.

അടുത്ത വർഷം നടക്കുന്ന ടി20 ലോകകപ്പിലും ഇനിവരുന്ന ഏഷ്യൻ ഗെയിംസിലും ഇന്ത്യൻ നീലക്കുപ്പായത്തിൽ ഓൾ റൗണ്ട് മികവുമായി മിന്നുവുണ്ടാകും എന്നാണ് പ്രതീക്ഷ. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS