12:01pm 01 July 2024
NEWS
തല മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നിസ്സാരം! സൈബർ ലോകത്തെ അമ്പരപ്പിക്കുന്ന വീഡിയോ കാണാം..

25/05/2024  11:14 AM IST
nila
തല മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നിസ്സാരം! സൈബർ ലോകത്തെ അമ്പരപ്പിക്കുന്ന വീഡിയോ കാണാം..

തല മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്താനാകുമോ? മനുഷ്യ ശരീരത്തിലെ ഹൃദയം ഉൾപ്പെടെയുള്ള അവയവങ്ങൾ മാറ്റിവെക്കുമ്പോഴും ​ഗവേഷകരും ആരോ​ഗ്യ രം​ഗത്തെ വിദ​ഗ്ധരും സാധാരണക്കാരും ഒരുപോലെ ചോദിക്കുന്ന ഒരു ചോദ്യമാണിത്. ഇപ്പോഴിതാ, സൈബർ ലോകത്തെ ആകെ അമ്പരപ്പിക്കുന്ന ഒരു തല മാറ്റിവക്കൽ വീഡിയോയാണ് ചർച്ചയാകുന്നത്. തല മാറ്റിവെക്കൽ ശസ്ത്രക്രിയ എങ്ങനെ നടക്കുമെന്ന് വ്യക്തമാക്കുന്ന എട്ടു മിനിറ്റ് ദൈർഘ്യമുള്ള അമിമേറ്റഡ് വീഡിയോയാണ് ഇത്. 

ബ്രെയിൻ ബ്രിഡ്ജെന്ന അമേരിക്കൻ സ്റ്റാർട്ടപ്പാണ് സമൂഹ മാധ്യമങ്ങളിലൂടെ ഈ വീഡിയോ പുറത്തുവിട്ടത്. ന്യൂറോ സയൻസിലും ബയോ മെഡിക്കൽ എഞ്ചിനീയറിങ്ങിലും നൂതനമായ നിരവധി സംഭാവനകൾ നൽകിയിട്ടുള്ള സ്റ്റാർട്ടപ്പാണ് ബ്രെയിൻ ബ്രിഡ്ജ്. മസ്തിഷ്ക മരണം സംഭവിച്ച ദാതാവിൻ്റെ ശരീരത്തിലേക്ക് രോഗിയുടെ തല മാറ്റിവെക്കാൻ സാധിക്കുമെന്ന് ഇവർ പറയുന്നു. 

എട്ട് മിനിറ്റ് ദൈർഘ്യമുള്ള അനിമേറ്റഡ് വീഡിയോയിൽ തല മാറ്റിവെക്കൽ ശസ്ത്രക്രിയ എങ്ങനെ നടക്കുമെന്നാണ് വ്യക്തമാക്കുന്നത്. രണ്ട് റോബോട്ടുകളാണ് രണ്ട് ശരീരത്തിലായി ഒരേ സമയം ശസ്ത്രക്രിയ നടത്തുന്നത്. ഒരു ശരീരത്തിൽ നിന്ന് തലയെടുത്ത് മാറ്റി മറ്റേ ശരീരത്തിലേക്ക് വെക്കുകയാണ് വീഡിയോയിൽ ചെയ്യുന്നത്. എഐ സാങ്കേതികവിദ്യയുടെ കൂടി സഹായം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

സ്റ്റേജ് 4 ക്യാൻസറും മറ്റ് ഗുരുതരമായ ന്യൂറോ രോഗങ്ങളും ബാധിച്ചവർക്ക് ഈ ശസ്ത്രക്രിയ പ്രതീക്ഷ നൽകുന്നതാണെന്ന് സോഷ്യൽ ബ്രെയിൻ ബ്രിഡ്ജ് അവകാശപ്പെടുന്നു. ഇതിനോടകം തന്നെ ഏകദേശം 4.2 മില്യൺ ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
HEALTH