10:17am 08 July 2024
NEWS
വിജയേന്ദ്ര ചുമതലയേറ്റു; ബംഗളുരുവിൽ മെഗാ റാലി നടത്തുമെന്ന് യെദിയൂരപ്പ
16/11/2023  11:41 AM IST
വിഷ്ണുമംഗലം കുമാർ
വിജയേന്ദ്ര ചുമതലയേറ്റു; ബംഗളുരുവിൽ മെഗാ റാലി നടത്തുമെന്ന് യെദിയൂരപ്പ
HIGHLIGHTS

പിതാവും മുൻ മുഖ്യമന്ത്രിയുമായ യെദിയൂരപ്പയെ കൂടാതെ മുൻ മുഖ്യമന്ത്രിമാരായ സദാനന്ദഗൗഡ, ബസവരാജ് ബൊമ്മായ്, മുൻമന്ത്രി ഈശ്വരപ്പ, അധ്യക്ഷ സ്ഥാനമൊഴിയുന്ന നളിൻ കുമാർ കട്ടീൽ, എം പി മാർ എം എൽ എ മാർ എന്നിങ്ങനെ നിരവധി നേതാക്കൾ പങ്കെടുത്തു.

മുതിർന്ന നേതാക്കളുടെ സജീവ സാന്നിധ്യത്തിൽ ഉത്സവാന്തരീക്ഷത്തിലാണ് യുവനേതാവായ വിജയേന്ദ്ര ബിജെപി കർണാടക സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റത്. നേതാക്കളും പ്രവർത്തകരും തിങ്ങിനിറഞ്ഞ മല്ലേശ്വരത്തെ പാർട്ടി ആസ്ഥാനത്തായിരുന്നു ചടങ്ങ്. പിതാവും മുൻ മുഖ്യമന്ത്രിയുമായ യെദിയൂരപ്പയെ കൂടാതെ മുൻ മുഖ്യമന്ത്രിമാരായ സദാനന്ദഗൗഡ, ബസവരാജ് ബൊമ്മായ്, മുൻമന്ത്രി ഈശ്വരപ്പ, അധ്യക്ഷ സ്ഥാനമൊഴിയുന്ന നളിൻ കുമാർ കട്ടീൽ, എം പി മാർ എം എൽ എ മാർ എന്നിങ്ങനെ നിരവധി നേതാക്കൾ പങ്കെടുത്തു.

എന്നാൽ സി ടി രവി, ബസവന ഗൗഡ പാട്ടീൽ യത് നാൽ, രമേഷ് ജിഗ ജിനാഗി, ബി സോമണ്ണ, എസ് ടി സോമശേഖർ എന്നീ പ്രമുഖ നേതാക്കളുടെ അസാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. വിജയേന്ദ്രയുടെ    സ്ഥാനാരോഹണം പാർട്ടിയിൽ പുത്തനുണർവ്വ് സൃഷ്ടിക്കുമെന്ന് യെദിയൂരപ്പ പറഞ്ഞു. "ലോകസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടിയെ സജ്ജമാക്കേണ്ടതുണ്ട്. അതിന് ആരംഭം കുറിച്ചുകൊണ്ട് ബംഗളുരുവിൽ മെഗാ റാലി നടത്തും.

അമിത്ഷാജിയുടെ സൗകര്യം അറിഞ്ഞശേഷം തിയ്യതി പ്രഖ്യാപിക്കും"  യെദിയൂരപ്പ വ്യക്തമാക്കി. ക്രിക്കറ്റ് ടീമിനെപോലെ പാർട്ടിക്ക് വൻവിജയം സമ്മാനിക്കാൻ വിജയേന്ദ്ര ടീമിന് കഴിയട്ടെ എന്ന് ബസവരാജ് ബൊമ്മായ് ആശംസിച്ചു. സദാനന്ദ ഗൗഡ, ഈശ്വരപ്പ തുടങ്ങിയവരും വിജയേന്ദ്രയുടെ സംഘടനാ മികവ് എടുത്തുപറഞ്ഞു. നളിൻ കുമാർ കട്ടീൽ പാർട്ടി പതാക വിജയേന്ദ്രയ്ക്ക് കൈമാറി.  

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL