08:05am 03 July 2024
NEWS
ഈ 13 കാര്യങ്ങൾ ശ്രദ്ധിച്ചാൽ ടിവിയുടെ ആയുസ് കൂട്ടാം
30/06/2024  04:01 PM IST
ഗീതാഹരിഹരൻ
ഈ 13 കാര്യങ്ങൾ ശ്രദ്ധിച്ചാൽ ടിവിയുടെ ആയുസ് കൂട്ടാം

ഇന്ന് ടി.വി ഇല്ലാത്ത വീടുകളുണ്ടോ? ഇല്ലെന്നുതന്നെ പറയാം. വളരെയധികം വില കൊടുത്ത് ടി.വി വാങ്ങിയതുകൊണ്ട് മാത്രമായില്ല അത് ദീർഘകാലം കേട് കൂടാതെ നിലനിൽക്കാനുള്ള വഴികളും നാം അറിഞ്ഞിരിക്കണം. ഇതാ അതിനുതകുന്ന ചില പ്രധാനപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ.

1. ഒരു ടി.വി സെറ്റിന്റെ ആയുസ്സ് എന്നത് അത് വാങ്ങി എത്ര വർഷമായി എന്നതല്ല മറിച്ച് ദിവസവും നാം എത്ര മണിക്കൂറോളം ടി.വി ഉപയോഗിക്കുന്നുവെന്നതിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ചില വീടുകളിൽ വീട്ടമ്മമാർ അടുക്കള ജോലിയിൽ ഏർപ്പെടുമ്പോഴും ഡ്രോയിംഗ് റൂമിലെ ടി.വി ഓൺ ചെയ്തു തന്നെ കിടക്കും. ചിലയാളുകൾ രാത്രി ഉറങ്ങുന്ന നേരത്ത് ടി.വി ഓഫ് ചെയ്യാൻ മറന്നുപോകും. ഇത്തരത്തിലുള്ള ചെയ്തികളെല്ലാംതന്നെ ടി.വിയുടെ ആയുസ്സ് (ഘകഎഋ ഠകങഋ) കുറയ്ക്കുന്ന ഘടകങ്ങളാണെന്ന വസ്തുത പ്രത്യേകം ശ്രദ്ധയിൽ കൊള്ളുക.

2. നിങ്ങൾ താമസിക്കുന്ന സ്ഥലത്ത് വോൾട്ടേജ് വ്യതിയാനം ഇടയ്ക്കിടെ അനുഭവപ്പെടുന്നുണ്ടെങ്കിൽ നിങ്ങളുടെ ടി.വിയെ അത് ബാധിക്കും. അതൊഴിവാക്കാനായി ടി.വി വോൾട്ടേജ് റെഗുലേറ്റർ (സ്റ്റെബിലൈസർ) ടി.വിയുമായി ബന്ധിപ്പിക്കണം.

3. ചില വീടുകളിൽ ടി.വിയിൽ നിന്നുവരുന്ന പ്രകാശത്തെ കൂടിയ തോതിൽ വച്ചിട്ടാകും ടി.വി കാണുന്നത്. ഇതും ടി.വിയുടെ ആയുസ്സ് കുറയ്ക്കുമെന്ന് മാത്രമല്ല ടി.വി കാണുന്ന നിങ്ങളുടെ കണ്ണുകൾ പെട്ടെന്ന് ക്ഷീണിക്കാനും ഇടയുണ്ട്.

4. ടി.വിയിൽ പൊടിയും, കറയും, അഴുക്കും ഏൽക്കാൻ പാടില്ല എന്ന് വിചാരിച്ച് ചില വീടുകളിൽ തുണികൊണ്ട് തുന്നിയ കവർ ഉപയോഗിച്ച് ടി.വി മൂടിവയ്ക്കാറുണ്ട്. ഇതും തെറ്റായ നടപടി തന്നെയാണ്. ടി.വിയുടെ പിറകുവശത്ത് നിറയെ ദ്വാരങ്ങൾ വച്ചിരിക്കുന്നത് ടി.വിയ്ക്കകത്തിരിക്കുന്ന ചൂടുവായു പുറത്തേയ്ക്ക് പോകാനാണ്. നിങ്ങൾ തുണിക്കവർ കൊണ്ട് ടി.വി അടച്ചുവയ്ക്കുമ്പോൾ ടി.വിയ്ക്കകത്തുള്ള ചൂടുവായു പുറത്തേയ്ക്ക് പോകാൻ വഴി കാണാതെ ടി.വിയ്ക്കകത്തുതന്നെ തങ്ങി നിൽക്കും. ഇത് ടി.വിയുടെ പല ഭാഗങ്ങളും പെട്ടെന്ന് കേടുവരാൻ ഇടയാക്കുമെന്ന വസ്തുതകളും ഓർമ്മയിൽ വേണം.

5. ഇടിവെട്ടും മിന്നലും അതിശക്തമായ മഴയുമുള്ള സമയത്ത് ടി.വി പ്രവർത്തിപ്പിക്കാതിരിക്കുന്നതാണ് ഉചിതമായ നടപടി. ഈ സമയത്ത് ടി.വിയുടെ വൈദ്യുത കണക്ഷൻ ഒഴിവാക്കുകയും വേണം.

6. അതുപോലെ വീട്ടിലെ ടി.വിയുടെ സ്ഥാനം ഡ്രായിംഗ് റൂമിലെ ഷെൽഫിനകത്തായിരിക്കരുത്. ടി.വിയിൽ നിന്ന് വരുന്ന വായു പുറത്തേയ്ക്ക് പോകാൻ അത്തരം നടപടി പ്രയാസം സൃഷ്ടിക്കും.

7. ടി.വിയുടെ മീതെ ഒരു കാരണവശാലും വെള്ളം തെറിച്ചുവീഴരുത്. മഴ പെയ്യുന്ന സമയത്ത് വീട്ടിലെ ഭിത്തിയിൽ നനവോ, ചോർച്ചയോ ഉണ്ടെങ്കിൽ അത്തരം സ്ഥലങ്ങളിൽ ടി.വി വയ്ക്കുന്നത് ഒഴിവാക്കണം. അതുപോലെ വീട്ടിലെ ജനലുകൾക്കരികിലായിരിക്കരുത് ടി.വിയുടെ സ്ഥാനം എന്ന കാര്യവും മറക്കാതിരിക്കുക.

8. ടി.വിയിൽ വളരെയധികം ശ്രദ്ധ ചെലുത്തേണ്ടതും സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതുമായ ചെറുതും വലുതുമായ ഉപകരണങ്ങളുണ്ട്. അതുകൊണ്ട് ടി.വിയിൽ നിന്ന് ഷോക്കേൽക്കാതിരിക്കാനും ടി.വിയിലെ ഇത്തരം ഉപകരണങ്ങൾക്ക് കേട് സംഭവിക്കാതിരിക്കാനും പരിചയ സമ്പന്നനായ ടി.വി മെക്കാനിക്കിനെ വിളിച്ചുവരുത്തി ടി.വി സർവ്വീസ് ചെയ്യിക്കുന്നതാണ് എന്തുകൊണ്ടും ഉചിതമായ നടപടി.

9. വളരെയധികം വില കൊടുത്ത് ടി.വി വാങ്ങുമ്പോൾ അതിന് കണക്ഷൻ കൊടുത്തത് പഴയ പ്ലഗ്ഗ് പോയിന്റ് മാറ്റി പുതിയ പ്ലഗ്ഗ് പോയിന്റിലായിരിക്കണം. ആനയെ വാങ്ങിയിട്ട് തോട്ടി വാങ്ങാൻ മടിക്കുന്നതെന്തിന്?

10. ടി.വി  സെറ്റിനരികിൽ യാതൊരു കാരണവശാലും കാന്തം കൊണ്ട്  (ങഅഏചഋഠ) കൊണ്ടുപോകരുത്. ഇക്കാരണം കൊണ്ടുതന്നെ ടി.വിയിലെ അതിസൂക്ഷ്മതയോടെ ഉറപ്പിച്ചിരിക്കുന്ന ചില ഭാഗങ്ങൾ കേടുവരാനുള്ള സാദ്ധ്യതയേറെയാണെന്ന വസ്തുത മറക്കാതിരിക്കുക.

 11. എൽ.ഇ.ഡി (ഘഋഉ) സ്‌ക്രീനുള്ള ടി.വിയാണ് നിങ്ങളുടെ വീട്ടിലുള്ളതെങ്കിൽ അതിനരികിൽ മൂർച്ചയുള്ള കത്തി, കത്രിക എന്നീ കൂർമ്മയേറിയ ഒരു സാധനവും സൂക്ഷിക്കരുത്. ഇവ എൽ.ഇ.ഡി ടി.വിയുടെ സ്‌ക്രീനിൽ കൊണ്ടാൽ ടി.വി കേടുവരാനുള്ള സാദ്ധ്യതയുണ്ട്.

12. അതുപോലെ കടൽതീരപ്രദേശങ്ങളിൽ താമസിക്കുന്നവരുടെ ടി.വി ഉപ്പുകാറ്റും, പൊടിയുമേറ്റ് പെട്ടെന്ന് തുരുമ്പ് പിടിക്കാനും ടി.വിയുടെ തനതായ കളർ മാറാനും സാധ്യത തള്ളിക്കളയാൻ പറ്റില്ല. അതുകൊണ്ടുതന്നെ മാസത്തിലൊരു തവണ ടി.വി നല്ലതുപോലെ തുടച്ച് അവയിലെ പൊടിപടലം മാറ്റണം. ടി.വി വൃത്തിയാക്കുമ്പോൾ വെള്ളമില്ലാത്ത തുണികൊണ്ട് വേണം വൃത്തിയാക്കേണ്ടത് എന്ന കാര്യവും ഓർമ്മയിൽ കൊള്ളുക.

13. തീരെ ചെറിയ കുട്ടികളുള്ള വീട്ടിൽ റോളർ സ്റ്റാൻഡുകളിൽ ടി.വി വയ്ക്കരുത്. കുട്ടികൾ കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ റോളർ സ്റ്റാൻഡ് പിടിച്ച് വലിച്ചാൽ ടി.വി കുട്ടികളുടെ മേൽവീണ് അപകടം സംഭവിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാൻ പറ്റില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MAHILARATNAM