09:44am 08 July 2024
NEWS
നവകേരള സദസ്സ്: സംഘർഷം വീടുകളിലേക്കും; പരസ്പരം വീടുകള്‍ ആക്രമിച്ചു യൂത്ത് യൂത്ത് കോണ്‍ഗ്രസ്, ഡിവൈഎഫ് പ്രവര്‍ത്തകര്‍
22/12/2023  09:12 AM IST
web desk
നവകേരള സദസ്സ്: സംഘർഷം വീടുകളിലേക്കും; പരസ്പരം വീടുകള്‍ ആക്രമിച്ചു യൂത്ത് യൂത്ത് കോണ്‍ഗ്രസ്, ഡിവൈഎഫ് പ്രവര്‍ത്തകര്‍
HIGHLIGHTS

വെഞ്ഞാറമൂട്, ആറ്റിങ്ങല്‍ ഭാഗങ്ങളിൽ വൻ സംഘ‍ർഷമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്.

നവകേരള സദസിനെതിരെയുള്ള പ്രതിഷേധത്തിൽ ആറ്റിങ്ങലില്‍ പരസ്പരം വീടുകള്‍ ആക്രമിച്ചു യൂത്ത് യൂത്ത് കോണ്‍ഗ്രസ് ഡിവൈഎഫ് പ്രവര്‍ത്തകര്‍. ആറ്റിങ്ങലില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്‍റെ വീടു കയറി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയും പിന്നാലെ ആറ്റിങ്ങല്‍ നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍റെ വീട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയും ചെയ്തു. വെഞ്ഞാറമൂട്, ആറ്റിങ്ങല്‍ ഭാഗങ്ങളിൽ വൻ സംഘ‍ർഷമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്.

3വീടുകളാണ് അടിച്ച് തകർത്തത്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡന്‍റ് സുഹൈലിന്‍റെ വീടിന് പൊലീസ് കാവലുണ്ടായിട്ടും, സംഘമായി എത്തിയ 20ലധികം ഡിവൈഎഫ്ഐ- സിപിഎം പ്രവർത്തകർ ആക്രമിച്ചു. 

ഇതേ തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആറ്റിങ്ങലിൽ പ്രകടനം നടത്തുകയും നവകേരള സദസിന്‍റെ ഭാഗമായി സ്ഥാപിച്ച ഫ്ലക്സുകള്‍ പ്രവർത്തകർ നശിപ്പിക്കുകയും ചെയ്തു. ഇതിനു പിന്നാലെ  ആറ്റിങ്ങൽ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നജമിന്റെ വീട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിക്കുകയും ചെയ്തു.

ഇതിൽ പ്രതിഷേധിച്ച് ആലംകോടും കരവാരം പഞ്ചായത്തിലും യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram