08:38am 08 July 2024
NEWS
ഡോക്യുമെന്ററി വിവാദം; വിമർശനങ്ങളോട് തുറന്നടിച്ച് അനിൽ ആന്റണി
25/01/2023  01:49 PM IST
Veena
  ഡോക്യുമെന്ററി വിവാദം; വിമർശനങ്ങളോട് തുറന്നടിച്ച് അനിൽ ആന്റണി
HIGHLIGHTS

ട്വീറ്റ് പിന്‍വലിക്കണമെന്ന് തന്നോട് വിളിച്ച് പറഞ്ഞിരുന്നെങ്കിലും സാധ്യമില്ലെന്ന് പറയുകയായിരുന്നു.

 ഡൽഹി: ബിബിസി ഡോക്യുമെന്ററി വിവാദത്തിലെ വിമർശനങ്ങളോട് തുറന്നടിച്ച് അനിൽ ആന്റണി. തന്റെ അഭിപ്രായത്തിനെതിരെ അസഭ്യം പറയുന്ന നിലയിൽ പാർട്ടി സംസ്കാരം അധപതിച്ചു പോയി. ബിബിസി ഡോക്യൂമെന്ററി പ്രദര്‍ശിപ്പിക്കുന്നതിൽ തൻേറത് വളരെ നിക്ഷ്പക്ഷമായ പ്രതികരണമാണെന്നും അതിൽ പാർട്ടിയുടെ നിലപാട് ചേർത്തിട്ടില്ലെന്നും രാജി പ്രഖ്യാപനത്തിന് ശേഷം അനിൽ ആൻറണി മാധ്യമങ്ങളോട് പ്രതികരിച്ചു.

വ്യക്തിപരമായി താന്‍ ആരെയും കുറ്റപ്പെടുത്തുന്നുന്നില്ല. മുല്ലപ്പള്ളി രാമചന്ദ്രന്റെയും ശശി തരൂരിന്റെയും പ്രത്യേക താല്‍പ്പര്യ പ്രകാരമാണ് താന്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. അന്ന് മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നു. എന്നാല്‍ ഇന്ന് ആ സ്ഥിതിയല്ലെന്നും അനിൽ ആൻ്റണി ആരോപിച്ചു.

ട്വീറ്റ് പിന്‍വലിക്കണമെന്ന് തന്നോട് വിളിച്ച് പറഞ്ഞിരുന്നെങ്കിലും സാധ്യമില്ലെന്ന് പറയുകയായിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലുള്ള കമന്റില്‍ നിറയെ അസഭ്യമാണ്. ഇത് പോലൊരു സാഹചര്യത്തിലേയ്ക്ക് പാര്‍ട്ടി അധപതിച്ചു പോയതില്‍ തനിക്ക് വിഷമമുണ്ട്. ഇതില്‍ പ്രതിഷേധിച്ചാണ് പാർട്ടി പദവികളിൽ നിന്നുള്ള രാജി കത്ത് എഐസിസി നേതൃത്വത്തിന് നൽകിയത്. പാര്‍ട്ടി വിടുന്നില്ലെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു പദവികളും ഏറ്റെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.പിതാവ് ആന്റണിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും അനില്‍ പറഞ്ഞു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA