11:01am 08 July 2024
NEWS
അശ്ലീല ദൃശ്യങ്ങൾ അയച്ചുനൽകി പ്രവാസി; പരാതി നൽകി യൂത്ത് കോൺഗ്രസ് നേതാവ്
13/12/2023  08:58 AM IST
web desk
അശ്ലീല ദൃശ്യങ്ങൾ അയച്ചുനൽകി പ്രവാസി; പരാതി നൽകി യൂത്ത് കോൺഗ്രസ് നേതാവ്
HIGHLIGHTS

വിദേശത്തുള്ള സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഷെമീറിനെ കണ്ടെത്തിയതെന്നും അരിത ബാബു വ്യക്തമാക്കി

അശ്ലീല ദൃശ്യം അയച്ച പ്രവാസിക്കെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ്. അരിത ബാബുവാണു പ്രവാസിയായ മലപ്പുറം സ്വദേശി ഇ പി ഷമീറിനെതിരെ പരാതി നൽകിയിരിക്കുന്നത്. ഷെമീറിന്റെ വീഡിയോ സന്ദേശം അടക്കമുള്ള തെളിവുകൾ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്. വിദേശത്തുള്ള സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഷെമീറിനെ കണ്ടെത്തിയതെന്നും അരിത ബാബു വ്യക്തമാക്കി.

വിദേശ നമ്പരിൽ നിന്ന് ആദ്യം വാട്സാപ്പിൽ തുടർച്ചയായി വീഡിയോ കോൾ ചെയ്യുകയും പിന്നീട് ഫോണിലേക്ക് അശ്ലീല ദൃശ്യങ്ങൾ അയക്കുകയുമായിരുന്നു. അരിതയുടെ സുഹൃത്തുക്കൾ ഇയാളെ നേരിട്ട് ബന്ധപ്പെടുകയും തുടർന്ന് അരിതക്ക് വീഡിയോയിലൂടെ ക്ഷമാപണം നടത്തികൊണ്ടുള്ള വീഡിയോ ചിത്രീകരിച്ച് ഇയ്യാൾ അയച്ചു. 

എന്നാൽ, ഒരു പെൺകുട്ടിക്കെതിരെയും ഇയാൾ ഇങ്ങനെ പ്രവർത്തിക്കാൻ പാടില്ലെന്നും അതിനാലാണ് പരാതി നൽകിയതെന്നും അരിതാബാബു വ്യക്തമാക്കി.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha