01:42pm 05 July 2024
NEWS
നവകേരള സദസ്സ് വേദിക്കരികിൽ 21 വാഴകൾ വെച്ച് കോണ്‍ഗ്രസിന്റെ പ്രതിഷേധം
01/12/2023  10:55 AM IST
web desk
നവകേരള സദസ്സ് വേദിക്കരികിൽ 21 വാഴകൾ വെച്ച് കോണ്‍ഗ്രസിന്റെ പ്രതിഷേധം
HIGHLIGHTS

എന്നാല്‍ രാവിലെ വാഴകളെല്ലാം വെട്ടിയരിഞ്ഞതും പിഴുതെറിഞ്ഞതുമായ നിലയിലായിരുന്നു

മലപ്പുറം ജില്ലയിലെ പരിപാടികള്‍ പൂര്‍ത്തിയാക്കി നവകേരള സദസ് പാലക്കാട് ജില്ലയിലേക്ക് കടക്കുകയാണ്. പാലക്കാട് ജില്ലയില്‍ നവകേരള സദസിന്റെ വേദിക്കരികിലായി 21 വാഴ വെച്ച് കോണ്‍ഗ്രസിന്റെ പ്രതിഷേധം.

ഒറ്റപ്പാലം മണ്ഡലത്തിലെ നവകേരള സദസ് സംഘടിപ്പിച്ചിരിക്കുന്ന ചിനക്കത്തൂര്‍ കാവിന് സമീപത്താണ് വാഴ വെച്ച് കോൺഗ്രസിന്റെ പ്രതിഷേധം.


എന്നാല്‍ രാവിലെ വാഴകളെല്ലാം വെട്ടിയരിഞ്ഞതും പിഴുതെറിഞ്ഞതുമായ നിലയിലായിരുന്നു. പ്രതിഷേധം അറിഞ്ഞെത്തിയ സിപിഐഎം പ്രവര്‍ത്തകരാണ് വാഴകള്‍ പിഴുതെറിഞ്ഞതെന്നും യൂത്ത് കോണ്‍ഗ്രസുകാര്‍ പറയുന്നു.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Palakkad