08:44am 03 July 2024
NEWS
യുട്യൂബ് പ്രീമിയം സബ്‌സ്‌ക്രൈബർമാർക്കായി അഞ്ച് പുതിയ ഫീച്ചറുകൾ

29/06/2024  04:01 PM IST
nila
യുട്യൂബ് പ്രീമിയം സബ്‌സ്‌ക്രൈബർമാർക്കായി അഞ്ച് പുതിയ ഫീച്ചറുകൾ

പ്രീമിയം സബ്‌സ്‌ക്രൈബർമാർക്കായി അഞ്ച് പുതിയ ഫീച്ചറുകളുമായി യുട്യൂബ്. രണ്ട് ഫീച്ചറുകൾ സ്ഥിരമായി നിലവിൽ വന്നെന്നും മൂന്നു ഫീച്ചറുകൾ പരീക്ഷണ ഘട്ടത്തിലാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എഐ സാങ്കേതിക വിദ്യ ഉൾപ്പെടെ ഉപയോ​ഗിച്ചാണ് പുതിയ ഫീച്ചറുകൾ എത്തുന്നതത്രെ. 

'ജംബ് എഹെഡ്' (Jump Ahead) എന്നൊരു പുതിയ ഫീച്ചർ യൂട്യൂബിൽ ഗൂഗിൾ അവതരിപ്പിക്കുകയാണ്. വീഡിയോ കാണുമ്പോൾ സ്‌കിപ് ചെയ്‌ത് പോകാനായി ഈ ഫീച്ചർ സ​ഹായിക്കും.  ഏതെങ്കിലുമൊരു വീഡിയോയിൽ ഡബിൾ ടാപ് ചെയ്‌ത് സ്‌കിപ് ചെയ്യുന്നതിന് പകരം ജംബ് എഹെഡ് ബട്ടണിലൂടെ പ്രത്യേകമായി അടയാളപ്പെടുത്തിയ പ്രധാന ദൃശ്യഭാഗങ്ങളിലേക്ക് നേരിട്ടെത്താൻ കാഴ്ചക്കാർക്ക് സാധിക്കും. എഐ സാങ്കേതിക വിദ്യയുടെ സ​ഹായത്തോടെയാണ് ഇത് സാധ്യമാക്കുന്നത്. 

'പിക്ച്ചർ-ഇൻ-പിക്‌ച്ചർ'  ഫീച്ചർ പ്രീമിയം മെമ്പർമാർക്ക് വരുന്നതാണ് യൂട്യൂബിലെ മറ്റൊരു  പ്രധാന അപ്‌ഡേറ്റ്. മറ്റ് ആപ്ലിക്കേഷനുകൾ ഉപയോഗിക്കുമ്പോൾ യൂട്യൂബ് ഷോർട് വീഡിയോകൾ മിനിമൈസ് ചെയ്തുവെച്ച് കാണാനാവുന്ന ഫീച്ചറാണ് ഇത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD