07:23am 03 July 2024
NEWS
പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് പ്രമുഖ മലയാളി വ്യവസായി എം എ യൂസഫലി
26/01/2023  11:35 AM IST
nila
പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് പ്രമുഖ മലയാളി വ്യവസായി എം എ യൂസഫലി
HIGHLIGHTS

കേരളത്തിലെ നോർക്ക ഡിപ്പാർട്ട്‌മെന്റിന്റെ മാതൃകയിൽ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ പ്രവാസി ക്ഷേമ സമിതികൾ സ്ഥാപിക്കണമെന്ന് യുസഫലി നേരത്തേ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് പ്രമുഖ മലയാളി വ്യവസായി എം എ യൂസഫലി. പ്രധാനമന്ത്രിയുടെ ഔദ്യോ​ഗിക വസതിയിലെത്തിയാണ് യൂസഫലി മോദിയുമായി ആശയവിനിമയം നടത്തിയത്. യൂസഫലി തന്നെയാണ് പിന്നീട് കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചത്. വിവിധ പദ്ധതികളുടെ പുരോഗതിയെക്കുറിച്ച് പ്രധാനമന്ത്രിയെ ധരിപ്പിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. 

കേരളത്തിലെ നോർക്ക ഡിപ്പാർട്ട്‌മെന്റിന്റെ മാതൃകയിൽ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ പ്രവാസി ക്ഷേമ സമിതികൾ സ്ഥാപിക്കണമെന്ന് യുസഫലി നേരത്തേ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ലുലു ഗ്രൂപ്പ് ചെയർമാനായ യൂസഫലി നോർക്ക റൂട്ട്‌സിന്റെ വൈസ് ചെയർമാനാണ്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL