സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻ്റെ റിപ്പോർട്ട്. രാജ്യത്ത് 2,311 ആക്ടീവ് കേസുകളാണുള്ളത്.......
തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ ലൈംഗീകാതിക്രമം വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്ന് വിമന്‍ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന ട്രഷറര്‍ മഞ്ജുഷാ മാവിലാടം. 2022 ല്‍ മാത്രം 4582 കേസുകളാണ് സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളതെന്ന് ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ......
രാജ്യത്താകെ ആക്ടീവ് കേസുകള്‍ 1970 ആയി. ഇന്നലെ രാജ്യത്താകെ സ്ഥിരീകരിച്ചത് 142 കേസുകളായിരുന്നു.......
കൊച്ചി: എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ ബോയിംഗ് 737-8 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന റൂട്ടുകളില്‍ വിശാലമായ സീറ്റുകളും കൂടുതൽ ലെഗ്റൂമും ഉള്‍പ്പെടെയുള്ള അധിക സൗകര്യങ്ങള്‍ നൽകുന്ന വിസ്ത വിഐപി ക്ലാസ് അവതരിപ്പിച്ചു.
അതിഥികളുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന നിരവധി സവിശേഷതകളാണ് വിസ്ത വിഐപി ക്ലാസിലുള്ളത്. വിസ്ത വിഐപി ക്ലാസിൽ ബുക്ക് ചെയ്യുന്ന അതിഥികൾക്ക് അധിക ലെഗ് റൂം, വിശാലമായ സീറ്റുകള്‍ എന്നിവയ്ക്കു പുറമേ അന്താരാഷ്ട്ര വിമാനങ്ങളിൽ 40 കിലോയും ആഭ്യന്തര വിമാനങ്ങളിൽ 25 കിലോയും ബാഗേജ് അലവൻസ്, രുചികരമായ ഗൊർമേർ ഹോട്ട് ഭക്ഷണം, എക്സ്പ്രസ് എഹെഡ് മുൻഗണനാ സേവനങ്ങളുടെ സൗകര്യം എന്നിവയും പാക്കേജിന്റെ ഭാഗമായി ലഭിക്കും.
എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ മൊബൈൽ ആപ്പിലും airindiaexpress.com എന്ന വെബ്സൈറ്റിലും മറ്റ് പ്രധാന ബുക്കിംഗ് ചാനലുകളിലും വിസ്റ്റ വിഐപി ക്ലാസ് ഇപ്പോൾ ബുക്കിംഗിനായി ലഭ്യമാണ്. കൂടാതെ, മറ്റ് ക്ലാസുകളിൽ ബുക്ക് ചെയ്യുന്ന അതിഥികൾക്ക് കോൾ സെന്റർ വഴിയോ വിമാനത്താവളത്തിൽ നിന്നോ അല്ലെങ്കിൽ അപ്ഗ്രേഡ് ഫീ നൽകി വിമാനത്തിൽ കയറിയതിന് ശേഷമോ വിസ്ത വിഐപി സീറ്റുകളിലേക്ക് മാറുന്നതിനുള്ള സൗകര്യമുണ്ട്.
29 ബോയിംഗ് 737, 28 എയർബസ് എ320 എന്നിവയുൾപ്പെടെ 57 വിമാനങ്ങളുള്ള എയർ ഇന്ത്യ എക്സ്പ്രസ് 30 ആഭ്യന്തര, 14 അന്താരാഷ്ട്ര ലക്ഷ്യ സ്ഥാനങ്ങളിലേക്കായി പ്രതിദിനം 300 ലധികം വിമാനസർവീസുകള്‍ നടത്തുന്നുണ്ട്. ......
കൊച്ചി: യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി എയർ ഇന്ത്യ എക്സ്പ്രസ് എല്ലാ അന്താരാഷ്ട്ര വിമാനങ്ങളിലും 15 ശതമാനം ഇളവ് പ്രഖ്യാപിച്ചു. 2024 മാർച്ച് 31 വരെയുള്ള യാത്രകള്‍ക്കായി 2023 ഡിസംബർ 3 വരെ നടത്തുന്ന നേരിട്ടുള്ള ബുക്കിംഗുകള്‍ക്കാണ് ഇളവ് ലഭിക്കുക. ......
തിരുവനന്തപുരം: നിയമസഹായം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ സര്‍ക്കാര്‍ മുന്‍ പ്ലീഡര്‍ അഡ്വ. പി ജി മനുവിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വിമന്‍ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് മേരി എബ്രഹാം. ......
ഇന്ത്യയിലെ സൈന്യത്തിനും പ്രതിരോധത്തിലും കരുത്തേകാൻ 97 തേജസ് വിമാനങ്ങളും 156 പ്രചന്ദ് ആക്രമണ ഹെലികോപ്റ്ററുകളും വാങ്ങുന്നതിന് ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അനുമതി നൽകി.
രണ്ട് വിമാനങ്ങളും തദ്ദേശീയമായി വികസിപ്പിച്ചതാണ്. ഏകദേശം 1.1 ലക്ഷം കോടി രൂപയാണ് ഏകദേശം ചിലവ്. ......
ഇംഗ്ലണ്ട് എ ടീമിനെതിരായ ട്വന്റി 20 പരമ്പരയിൽ ഇന്ത്യ എ ടീം ക്യാപ്റ്റനായി മലയാളി താരം മിന്നുമണി തെരെഞ്ഞെടുക്കപെട്ടു. നവംബർ 29, ഡിസംബർ 1, ഡിസംബർ 3 തീയതികളിലാണ് മൂന്ന് മത്സരങ്ങൾ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് നടക്കുക.
കേരളത്തില്‍നിന്ന് ഇന്ത്യന്‍ സീനിയര്‍ ടീമിലെത്തിയ ആദ്യ വനിതാ താരം കൂടിയാണ് മിന്നുമണി. ......
ചാരവൃത്തിക്കുറ്റത്തിന് മലയാളി ഉൾപ്പെടെ 8 ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരുടെ വധശിക്ഷയ്ക്കെതിരെ ഇന്ത്യൻ സർക്കാർ സമർപ്പിച്ച അപ്പീൽ ഖത്തർ കോടതി സ്വീകരിച്ചു. ഈ മാസം 9നായിരുന്നു കേന്ദ്രസർക്കാർ അപ്പീൽ സമർപ്പിച്ചത്. ......